ഭീകരത പെറ്റമ്മയോടും; ഐഎസ് സഹോദരന്മാർ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തി
ഭീകരത പെറ്റമ്മയോടും; ഐഎസ് സഹോദരന്മാർ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തി
Friday, June 24, 2016 9:05 PM IST
റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ സഹോദരന്മാർ സ്വന്തം വീട് ആക്രമിച്ച ശേഷം മാതാവിനെ കുത്തിക്കൊലപ്പെടുത്തി. സൗദി അറേബ്യയിലെ റിയാദിലാണ് ദാരുണമായ സംഭവം. ഐഎസ് പ്രവർത്തകരായ ഖാലിദും സലേയുമാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടത്തിയത്. മാതാവിനെ സ്റ്റോർ റൂമിൽ പൂട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.<യൃ><യൃ>ഇവരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആക്രമണത്തിനുള്ള കാരണം വ്യക്‌തമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പിതാവിനും മറ്റൊരു സഹോദരനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.