പിന്മാറ്റം യുകെയുടെ ഐക്യത്തിനും ഭീഷണി
പിന്മാറ്റം യുകെയുടെ ഐക്യത്തിനും ഭീഷണി
Friday, June 24, 2016 12:37 PM IST
<ആ>പ്രത്യേക ലേഖകൻ

യുനൈറ്റഡ് കിംഗ്ഡം എന്ന ബ്രിട്ടന്റെയും കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെയും രാജ്‌ഞിയാണു രണ്ടാം എലിസബത്ത് രാജ്‌ഞി. ഇപ്പോൾ 90 വയസുള്ള അവർ, 1952ൽ സ്‌ഥാനാരോഹണം ചെയ്യുമ്പോൾ ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെയായി നാല്പതോളം രാജ്യങ്ങളുടെ രാജ്‌ഞിയായിരുന്നു.

എലിസബത്ത് അലക്സാൺഡ്ര മേരി എന്ന ഈ രാജ്‌ഞിക്കു മുമ്പ് ബ്രിട്ടനിൽ ഒരു എലിസബത്ത് രാജ്‌ഞി ഉണ്ടായിരുന്നു. 1588 മുതൽ 1603 വരെ ഭരിച്ച ഒന്നാം എലിസബത്ത്. ട്യൂഡർ വംശത്തിലെ അവസാന രാജ്‌ഞി. ഹെൻറി എട്ടാമന്റെയും ആനിബോളിന്റെയും മകളായ അവരുടെ കാലം സാഹിത്യത്തിനും കലയ്ക്കും തിളക്കംനൽകിയ ഒന്നായിരുന്നു. എലിസബത്തൻ യുഗം എന്നാണ് ഷേക്സ്പിയറും മറ്റും രചനകൾ നിർവഹിച്ച അക്കാലം അറിയപ്പെടുന്നത്. മക്കളില്ലാതിരുന്ന ആ എലിസബത്തിന്റെ പദവി ഇംഗ്ലണ്ടിന്റെയും അയർലൻഡിന്റെയും രാജ്‌ഞി എന്നായിരുന്നു.

<ആ>രാജ്യം ചെറുതാകുമോ?

രണ്ടാം എലിസബത്തിന്റെ വാഴ്ചയുടെ അവസാനകാലത്തു ബ്രിട്ടീഷ് ഭരണാധികാരം ആറു നൂറ്റാണ്ടു മുൻപത്തെ രാജ്‌ഞിയുടെ കാലത്തേതുപോലെ ചെറുതാകുമോ? അഥവാ യുകെ എന്ന യുനൈറ്റഡ് കിംഗ്ഡം ശിഥിലമാകുമോ?

ജനഹിതപരിശോധനയുടെ ഫലം യുകെയുടെ ഭാവിയെപ്പറ്റി ആശങ്ക ജനിപ്പിക്കും. സ്കോട്ലൻഡും വടക്കൻ അയർലൻഡും യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വിധിയെഴുതി. സ്കോട്ലൻഡിൽ 62 ശതമാനവും വടക്കൻ അയർലൻഡിൽ 55.8 ശതമാനവും യൂണിയനിൽ തുടരുന്നതിനെ അനുകൂലിച്ചു.

വെയ്ൽസും ഇംഗ്ലണ്ടും വിട്ടുപോകുന്നതിനനുകൂലമായി നിന്നു. വെയ്ൽസിൽ 52.5 ശതമാനവും ലണ്ടൻ ഒഴിച്ചുള്ള ഇംഗ്ലണ്ടിൽ 57 ശതമാനവും വിട്ടുപോകലിനെ അനുകൂലിച്ചു. ലണ്ടനിലാകട്ടെ 59.9 ശതമാനം പേർ യൂണിയനിൽ തുടരണമെന്നു വിധിയെഴുതി. പക്ഷേ, മൊത്തം വോട്ടിൽ ഭൂരിപക്ഷം വിട്ടുപോകാനായിരുന്നതുകൊണ്ട് ആ പക്ഷം വിജയിച്ചു.

ഇതിലെ സൂചന വ്യക്‌തമാണ്. സ്കോട്ലൻഡും വടക്കൻ അയർലൻഡും ഇംഗ്ലണ്ടിനെപ്പോലെയല്ല ചിന്തിക്കുന്നത്. രണ്ടു കൂട്ടർക്കും യൂറോപ്യൻ യൂണിയനിൽ തുടരുന്നതുകൊണ്ട് വലിയ നേട്ടമുണ്ട്. യൂറോപ്യൻ യൂണിയനിൽ തുടർന്നാൽ ചുങ്കമില്ലാതെ കയറ്റുമതി നടക്കും.ഇറക്കുമതിക്കും ചുങ്കം വേണ്ട.

<ആ>വീണ്ടും സ്വാതന്ത്ര്യവാദം

സ്കോട്ടിഷ് നേതാക്കൾ ഇന്നലെത്തന്നെ തങ്ങൾ യൂറോപ്യൻ യൂണിയനിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നു വ്യക്‌തമാക്കി. സ്കോട്ലൻഡിന്റെ ഫസ്റ്റ്മിനിസ്റ്റർ നിക്കോള സ്റ്റർജൻ സ്കോട്ടിഷ് വിധി വ്യക്‌തമാണെന്നു പറഞ്ഞു. ‘‘‘ശക്‌തമായ, ചാഞ്ചാട്ടമില്ലാത്ത നിലപാട്: യൂണിയനിൽ തുടരണം’’’ സ്കോട്ലൻഡ് യൂറോപ്യൻ യൂണിയനിലാണു ഭാവി കാണുന്നതെന്നും അവർ പറഞ്ഞു. സ്കോട്ലൻഡിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ഹിതപരിശോധനയ്ക്കു സമയമായി എന്നും അവർ പറഞ്ഞു.

നിക്കോളായുടെ സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി (എസ്എൻപി)ക്കാരൻ തന്നെയായ മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ്സാൽ മണ്ടും രണ്ടാം ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ടു.

വരുംനാളുകളിൽ ഈ ആവശ്യം ശക്‌തിപ്പെടാം. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ 67 ശതമാനവും എഡിൻബറയിൽ 74 ശതമാനവും യൂണിയനിൽ തുടരണമെന്ന വാദക്കാരായിരുന്നു.

കഴിഞ്ഞ വർഷം ഹിതപരിശോധനയിൽ സ്കോട്ടിഷ് സ്വാതന്ത്ര്യവാദികൾ ചെറിയ വോട്ടിനാണു പരാജയപ്പെട്ടത്. അന്നു ബ്രിട്ടൻ, യൂണിയൻ വിടുന്ന ഭീഷണി ഉണ്ടായിരുന്നില്ല. ഇപ്പോൾ കഥ മാറി.

സ്കോട്ലൻഡിലെ ലേബർപാർട്ടിയുടെയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും നേതാക്കൾ തുറന്നുപറഞ്ഞില്ലെങ്കിലും സ്കോട്ടിഷ് സ്വാതന്ത്ര്യവാദത്തോട് അവരും അനുഭാവം കാണിച്ചു.

<ആ>ഐറിഷ് ചിന്തകൾ

സ്കോട്ട്ലൻഡ് പോകുന്നപക്ഷം വടക്കൻ അയർലൻഡിനെ പിടിച്ചുനിർത്താൻ ലണ്ടനിലെ ഭരണകൂടത്തിന് എളുപ്പമാകില്ല. അവിടത്തെ മതപരമായ വിഭജനം ഒരു നൂറ്റാണ്ടിനു ശേഷവും നീറിപ്പുകയുന്ന വിഷയമാണ്.

ഐറിഷ് റിപ്പബ്ലിക്കിലെ ആളോഹരി വരുമാനത്തിന്റെ പകുതി മാത്രമേ വടക്കൻ അയർലൻഡിലുള്ളൂ എന്ന വസ്തുത എല്ലാവരും ശ്രദ്ധിക്കുന്ന വിഷയമാണ്. യുകെയുടെ ഭാഗമായി നിൽക്കുന്നതാണു തങ്ങളുടെ പിന്നോക്കാവസ്‌ഥയ്ക്കു കാരണമെന്നു സ്വാതന്ത്ര്യവാദികൾ പ്രചരിപ്പിക്കുന്നു.

വടക്കൻ അയർലൻഡിലെ സിൻ ഫെയ്നിന്റെ ചെയർമാൻ ഡെക്ലാൻ കേർണി പറഞ്ഞത് ഇംഗ്ലീഷ് വോട്ടർമാർ തങ്ങളെ യൂറോപ്യൻ യൂണിയനിൽനിന്നു വലിച്ചു പുറത്താക്കി എന്നാണ്. വടക്കൻ അയർലൻഡിനെ ഐറിഷ് റിപ്പബ്ലിക്കിലേക്കു ചേർക്കുന്നതിനു സമയമായി എന്നും അദ്ദേഹം പറഞ്ഞു. വടക്കൻ അയർലൻഡിനെ തെക്കുഭാഗത്തുള്ള സ്വതന്ത്ര റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്കു ചേർക്കാൻ വാദിക്കുന്ന പ്രസ്‌ഥാനമാണു സിൻ ഫെയ്ൻ.

വടക്കൻ അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനായി ഉടനെ ഹിതപരിശോധന അനുവദിക്കണമെന്നു സിൻ ഫെയ്ൻ നേതാവും പ്രാദേശിക ഭരണകൂടത്തിലെ രണ്ടാമനുമായ മാർട്ടിൻ മക്ഗിന്നസ് ആവശ്യപ്പെട്ടു. വടക്കൻ അയർലൻഡിനെ പ്രതിനിധീകരിക്കാൻ ഇനി ബ്രിട്ടന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

215 വർഷം മുമ്പാണ് അയർലൻഡ് ബ്രിട്ടനോടു ചേർന്നത്. 1921ൽ തെക്കുഭാഗത്തെ ഐറിഷ് റിപ്പബ്ലിക് സ്വതന്ത്രമായി മാറി.

<ആ>ജയിച്ചവരും തോറ്റവരും

ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം തുടരണമോ വേണ്ടയോ എന്ന ഹിതപരിശോധനയുടെ ഫലം പുറത്തുവന്നതോടെ വിജയികളും പരാജിതരും അവരവരുടെ നിലപാടിനെ ന്യായീകരിക്കുകയാണ്.

ബ്രിട്ടൻ ഉൾപ്പെടെ 28 അംഗങ്ങളുള്ള യൂണിയനിൽ തുടരേണ്ടത് അനിവാര്യമാണെന്നു വാദിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തൽസ്‌ഥാനത്തു തുടരാൻ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചത് പരാജയം അംഗീകരിച്ചതിന്റെ മാന്യമായ പ്രതിഫലനമാണ്. പുറത്തുപോകേണ്ടിവന്നാൽ അത് സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ശക്‌തമായ മുന്നറിയിപ്പു നൽകിയെങ്കിലും ഭൂരിപക്ഷത്തിന് അത് സ്വീകാര്യമായില്ല.<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില25ൗൃീുലബൗിശീി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

കാമറോണിന്റെ അഭിപ്രായത്തിന് ഭൂരിപക്ഷ അംഗീകാരം ലഭിച്ചില്ലെങ്കിലും പ്രധാനമന്തിയായി തുടരണമെന്നും തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ പ്രഖ്യാപിത നയങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹത്തോട് അടുപ്പമുള്ള കൺസർവേറ്റീവ് പാർട്ടി നേതാക്കൾ അഭ്യർഥിച്ചിരുന്നു. എന്നാൽ ഹിതപരിശോധനാഫലം വിരുദ്ധമായാൽ അദ്ദേഹം മാറിനിൽക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

ഡേവിഡ് കാമറോണിനു ശക്‌തമായ പിൻബലംനൽകി ബെക്സിറ്റിനെതിരേ പ്രചാരണം നടത്താൻ ഒപ്പമുണ്ടായിരുന്നത് ഭരണകക്ഷിയുടെ കരുത്തനായ ഭാവി നേതാവെന്ന് അറിയപ്പെടുന്ന ജോർജ് ഓസ്ബോണാണ്. യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാനായി രേഖപ്പെടുത്തുന്ന വോട്ടുകൾ കൂടുതൽ നികുതിപിരിവിലേക്കും സ്കൂളുകൾക്കും ആശുപത്രികൾക്കുമുള്ള ധനസഹായത്തിന്റെ അളവ് കുറയ്ക്കുന്നതിലേക്കും നയിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്നറിയിപ്പും പ്രചാരണവും പ്രതീക്ഷിച്ച ഫലം കണ്ടില്ല.

പ്രതിപക്ഷത്തുനിന്ന് കാമറോണിന് പിന്തുണനൽകിയ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വെട്ടിലായി. ബ്രിട്ടൻ യൂണിയന്റെ ഭാഗമായി തുടരണമെന്ന് ആവേശത്തോടെ അദ്ദേഹം വാദിച്ചത് കെട്ടുകണക്കിനു ലേബർ വോട്ടുകൾ ബെക്സിറ്റിനു നേടിക്കൊടുത്തുവെന്നാണു വിലയിരുത്തപ്പെടുന്നത്.


ഇതേസമയം, സ്കോട്ട്ലൻഡിന്റെ പ്രമുഖ മന്ത്രിയുടെ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവുമായ നിക്കൊള സ്റ്റർജൻ യൂണിയനിൽ തുടരണമെന്ന ശക്‌തമായ അഭിപ്രായക്കാരിയാണ്. ബ്രിട്ടനിലെ മറ്റ് ഭാഗങ്ങൾ യൂണിയനിൽനിന്നു പുറത്തുപോകുന്നതിന് തീരുമാനിച്ചാൽ സ്കോട്ട്ലൻഡിൽ പുതിയ ഹിതപരിശോധന നടത്തേണ്ടിവരുമെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.

തോൽവിയുടെ കയ്പ് അനുഭവിച്ചവർ യൂണിയനിൽനിന്നു രാജ്യം പുറത്താകുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ചു പറയുമ്പോൾ ബ്രെക്സിറ്റിനുവേണ്ടി നിലകൊണ്ടവർക്ക് സ്വാതന്ത്ര്യം ലഭിച്ച ആഹ്ലാ ദമാണ്. 43 വർഷത്തെ അടിമത്തത്തിൽനിന്നു സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന ആവേശം. വരാനിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കാര്യമായ വിശകലനമൊന്നും നടത്താൻ തത്കാലം അവർ മെനക്കെടുന്നില്ല.

പ്രധാനമന്ത്രി കാമറോണിനു പകരക്കാരനായി ഡൗണിംഗ് സ്ട്രീറ്റിലേക്ക് അനായാസം എത്തുമെന്ന് രാഷ്്ട്രീയ നിരീക്ഷകർ കരുതുന്ന ഭരണകക്ഷി നേതാവ് ബോറിസ് ജോൺസൺ ശക്‌തമായി ബെക്സിറ്റിനെ അനുകൂലിച്ചിരുന്നു. നേതൃപാടവം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. യൂറോപ്യൻ യൂണിയൻ ഹിറ്റ്ലറെ പ്പോലെ അമിതാധികാരം പുലർത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബ്രെക്സിറ്റ് നടപ്പാക്കുകയെന്നതിനേക്കാൾ ജോൺസന്റെ കണ്ണ് ഡൗണിംഗ് ട്രീറ്റിലെ പ്രധാനമന്ത്രി കസേരയിലായിരുന്നുവെന്നാണ് എതിരാളികളുടെ വിമർശനം.

യുനൈറ്റഡ് കിംഗ്ഡം ഇൻഡിപെൻഡൻസ് പാർട്ടി(യുകെഐപി) നേതാവ് നിഗൽ ഫറാഷ് കഴിഞ്ഞ 25 വർഷമായി യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുവരണമെന്ന് വാദിച്ചുകൊണ്ടിരുന്നതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ അന്തിമ വിജയമാണ് ഹിതപരിശോധനയും ജനങ്ങളുടെ അനുകൂല തീരുമാനവും. ഇമിഗ്രേഷനെതിരേ ശക്‌തമായ നിലപാടാണ് അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളത്.

ബ്രിട്ടനിലെ നിയമകാര്യ മന്ത്രിയും കാമറോണിനോട് ഏറെ താത്പര്യവുമുള്ള മൈക്കൾ ഗവ് യുറോപ്യൻ യൂണിയൻ അംഗത്വത്തിനെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചത്. യൂണിയനിൽ തുടരുകയെന്ന കാമറോണിന്റെ അഭിപ്രായം തികച്ചും നിരാശാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാൽ, കാമറോണിനെ വ്യക്‌തിപരമായി വിമർശിക്കുന്നതിൽനിന്ന് അദ്ദേഹം ബോധപൂർവം മാറിനിന്നു. ഭരണകക്ഷിയിൽപ്പെട്ട പല പ്രമുഖനേതാക്കളും ബ്രെക്സിറ്റിനെ അനുകൂലിച്ച പ്രധാനമന്ത്രിയെ കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയിരുന്നത്.

<ആ>ലോകത്തിന്റെ സാമ്പത്തിക ഊർജനിലയം

യൂറോപ്യൻ യൂണിയൻ ലോക ജിഡിപി (മൊത്ത വാർഷിക സാമ്പത്തിക ഉത്പാദനം)യുടെ നാലിലൊന്നു സംഭാവന ചെയ്യുന്നു. ഇന്ത്യൻ ജിഡിപിയുടെ ഒൻപതിരട്ടി വരും യൂറോപ്യൻ യൂണിയന്റേത്. ലോക ജനസംഖ്യയുടെ 14ൽ ഒരു ഭാഗമേ യൂറോപ്യൻ യൂണിയനിൽ ഉള്ളൂ.

<ആ>ഏഴു പൊതുസ്‌ഥാപനങ്ങൾ

യൂറോപ്യൻ കൗൺസിൽ: അംഗരാജ്യങ്ങളുടെ രാഷ്ട്ര/ഭരണ തലവന്മാരുടെ ഉച്ചകോടി. രാജ്യാധികാരികൾക്കു പുറമേ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും യൂറോപ്യൻ പാർലമെന്റ് അധ്യക്ഷനും അംഗമാണ്. യൂണിയന്റെ വിശാലമായ നയപരിപാടികൾക്കു ദിശാനിർണയം നടത്തും. വർഷത്തിൽ നാലു തവണ സമ്മേളിക്കും.

കൗൺസിൽ ഓഫ് യൂറോപ്യൻ യൂണിയൻ: ഇതു യൂറോപ്യൻ പാർലമെന്റുമായി ചേർന്നു നിയമനിർമാണം നടത്തുന്നു. ആസ്‌ഥാനം ബ്രസൽസ്. പൊതു സാമ്പത്തിക – സാമൂഹ്യ നയങ്ങളും വിദേശനയ മാർഗരേഖകളും തയാറാക്കുന്നു. അന്താരാഷ്ട്ര ഉടമ്പടികൾ കൗൺസിലിലാണു നടത്തുന്നത്.

യൂറോപ്യൻ പാർലമെന്റ്: ജർമനിയിലെ സ്ട്രാസ് ബൂർഗിൽ ആസ്‌ഥാനം. ബജറ്റ് കാര്യത്തിൽ അവസാനവാക്ക്. കൗൺസിലുമായി ചേർന്നു നിയമനിർമാണം നടത്തുന്നു. യൂറോപ്യൻ കമ്മീഷൻ അംഗങ്ങളുടെ നിയമനം അംഗീകരിക്കുന്നു.

യൂറോപ്യൻ കമ്മീഷൻ: മന്ത്രിസഭയ്ക്കു തുല്യമായ സ്‌ഥാപനം. ആസ്‌ഥാനം ബ്രസൽസ്. നയങ്ങളും പരിപാടികളും നടപ്പാക്കുന്നു. അന്താരാഷ്്ട്ര ഉടമ്പടികൾ രൂപപ്പെടുത്തുന്നു.

കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദ യൂറോപ്യൻ യൂണിയൻ: ആസ്‌ഥാനം ലക്സംബുർഗ്. യൂറോപ്യൻ നിയമം വ്യാഖ്യാനിക്കുന്നു. അംഗരാജ്യങ്ങൾ തമ്മിലുള്ള നൈയാമിക തർക്കങ്ങളിൽ തീർപ്പുണ്ടാക്കുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്ക്: ആസ്‌ഥാനം ഫ്രാങ്ക്ഫർട്ട്. യൂറോപ്യൻ യൂണിയന്റെ കേന്ദ്രബാങ്ക്. പണലഭ്യത ക്രമീകരിച്ചു വിലകൾ നിയന്ത്രിക്കുന്നു.

യൂറോപ്യൻ കോർട്ട് ഓഫ് ഓഡിറ്റേഴ്സ്: ആസ്‌ഥാനം ലക്സംബൂർഗ്. യൂറോപ്യൻ കമ്മീഷന്റെ ധനവിനിയോഗം ഓഡിറ്റ് ചെയ്യുന്നു.

<ആ>പരാജയപ്പെട്ട ഒരു ബന്ധത്തിന്റെ നാൾവഴികളിലൂടെ

* 1958 ജനുവരി 1: യൂറോപ്യൻ സാമ്പത്തിക സമൂഹം (ഇഇസി) ഉണ്ടാക്കാനുള്ള റോം ഉടമ്പടി. ജർമനി, ഫ്രാൻസ്, ഇറ്റലി, ഹോളണ്ട്, ലക്സംബൂർഗ് എന്നിവ അംഗരാജ്യങ്ങൾ.
* 1961 ഓഗസ്റ്റ് 6: യൂറോപ്യൻ സാമ്പത്തിക സമൂഹത്തിൽ ചേരാൻ ബ്രിട്ടൻ അപേക്ഷ നൽകി.
* 1963 ജനുവരി 14: ബ്രിട്ടീഷ് അപേക്ഷയെ (അന്നത്തെ) ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗോൾ വീ റ്റോ ചെയ്തു.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില25യൃശശേമിബറഴള.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
=1973 ജനുവരി 1 : ഡി ഗോളിനുശേഷം വന്ന ഫ്രഞ്ച് ഭരണകൂടം അയഞ്ഞു. ബ്രിട്ടന് ഇഇസി അംഗത്വം. ഡെന്മാർക്കും അയർഡൻഡും ഇതോടൊപ്പമാണ് ഇഇസിയിൽ ചേർന്നത്.
* 1975 ജൂൺ 5: ഇഇസിയിൽ ബ്രിട്ടൻ തുടരണോ എന്നു ഹിതപരിശോധന. 67 ശതമാനം പേർ തുടര ണം എന്നു വിധിയെഴുതി.=1979 നവംബർ 30: യൂറോപ്യൻ ബജറ്റിലേക്കുള്ള ബ്രിട്ടീഷ് വിഹിതത്തിൽ കുറവു വരുത്തണമെന്നു പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആവശ്യപ്പെടുന്നു.
* 1990 നവംബർ 22: മാർഗരറ്റ് താച്ചർ രാജിവയ്ക്കുന്നു. യൂറോപ്പിനൊപ്പം നിൽക്കുന്നതിൽ താച്ചർക്കുണ്ടായിരുന്ന മടിയും അവരുടെ സ്‌ഥാനനഷ്‌ടത്തിനു കാരണമായി.
* 1992 ഫെബ്രുവരി 7: മാസ്ട്രിക്റ്റ് ഉടമ്പടി ഒപ്പുവച്ചു. യൂറോപ്യൻ യൂണിയൻ രൂപീകരണത്തിനുള്ള ഏറ്റവും പ്രധാന കരാറാണത്.
* 1993 ജൂലൈ 23: ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ കൺസർവേറ്റീവ് പാർട്ടിയിൽ മാസ്ട്രിക്റ്റ് ഉടമ്പടിയെപ്പറ്റി വിശ്വാസവോട്ട് നടത്തി, ജയിച്ചു.
* 1993 നവംബർ 1: മാസ്ട്രിക്റ്റ് ഉടമ്പടി നിലവിൽ വന്നു.
* 2004 ഏപ്രിൽ 20: ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, യൂറോപ്യൻ ഭരണഘടനയെപ്പറ്റി ഹിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചു. ഇതുവരെ നടത്തിയില്ല.
* 2013 ജനുവരി 23: പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, യൂറോപ്യൻ യൂണിയൻ അംഗത്വത്തെ ചൊല്ലി ഹിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചു. 2015ലെ പൊതുതെരഞ്ഞെടുപ്പിൽ കാമറോണിന്റെ കൺസർവേറ്റീവ് പാർട്ടി വീണ്ടും ഭൂരിപക്ഷം നേടി. കഴിഞ്ഞ ഫെബ്രുവരി 20ന് ഹിതപരിശോധനാ തീയതി പ്രഖ്യാപിച്ചു.
* 2016 ജൂൺ 23, 24: ഹിതപരിശോധന കഴി ഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറണമെന്നു 51.92 ശതമാനം പേർ വിധിയെഴുതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.