ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തേക്ക്
ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തേക്ക്
Friday, June 24, 2016 5:33 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തേക്ക്. യൂണിയനിൽ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളിൽ നടത്തിയ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവർക്കു 48.1% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാർക്ക് 51.9% വോട്ടും ലഭിച്ചു.

യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് വടക്കൻ അയർലൻഡിന്റെയും സ്കോട്ട്ലൻഡിന്റെയും ഭൂരിപക്ഷാഭിപ്രായം. അതേസമയം, പിന്മാറണമെന്ന അഭിപ്രായത്തിലാണ് വെയ്ൽസും ഇംഗ്ലണ്ടും. ബ്രിട്ടണിലെ അംഗീകൃത വോട്ടർമാരുടെ എണ്ണം 46,499,537 ആണ്. ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യൻ വോട്ടർമാരിൽ 51% ബ്രെക്സിറ്റിനെ എതിർത്തു വോട്ടു ചെയ്തതായാണ് സൂചന.

ബ്രെക്സിറ്റ് സംഭവിച്ചതോടെ യൂറോപ്യൻ യൂണിയനിൽ നിന്ന പിന്മാറുന്ന ആദ്യരാജ്യമായി ബ്രിട്ടൻ. സാമ്പത്തികമായി അഞ്ചാം സ്‌ഥാനത്തുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത തിരിച്ചടിയാകുമെന്നാണു കരുതപ്പെടുന്നത്. ഫലസൂചനകൾ പുറത്തുവന്നപ്പോൾതന്നെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രിട്ടൻ യൂണിയനു പുറത്തേക്കു പോയതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.


യൂറോപ്യൻ യൂണിയനു പുറത്തുപോകാനാണ് ഹിതപരിശോധനയിലെ വിധിയെങ്കിലും കുറഞ്ഞത് രണ്ടു വർഷമെങ്കിലും കഴിഞ്ഞേ ബ്രിട്ടനു പിരിയാൻ സാധിക്കൂ. ബ്രിട്ടൻ പുറത്തിറങ്ങിയാൽ ജർമനി അടക്കമുള്ള പല രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയർന്നേക്കും. ജർമനിയിൽ ഈ ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.<യൃ><യൃ><യൃ><യ>ബ്രിട്ടൻ യൂണിയനു പുറത്തുപോയാൽ<യൃ><യൃ>* യൂറോപ്യൻ സമ്പദ്വ്യവസ്‌ഥ മാന്ദ്യത്തിലേക്കു കൂപ്പുകുത്തും.<യൃ>* യൂറോയ്ക്കും ഇടിവു സംഭവിക്കും<യൃ>* ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ സമ്പത്ഘടനയെയും ഇതു ബാധിക്കും<യൃ>* പ്രതിസന്ധി ഘട്ടങ്ങളിൽ ബ്രിട്ടന്റെ സുരക്ഷയ്ക്ക് യൂറോപ്യൻ യൂണിയൻ എത്തില്ല<യൃ>* ഡേവിഡ് കാമറൂണിന്റെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടും<യൃ>* വായ്പാ പലിശനിരക്കുകളിൽ മാറ്റമുണ്ടാകും<യൃ>* തൊഴിലില്ലായ്മ നിരക്ക് വർധിക്കും<യൃ>* സ്കോട്ട്ലൻഡ് യുകെയെ വിട്ടുപോയേക്കാം<യൃ>* യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ളവർക്ക് ബ്രിട്ടനിലെ തൊഴിലവസരം നഷ്‌ടമായേക്കും<യൃ>* ബ്രിട്ടനിലെ ഇന്ത്യൻ വ്യവസായങ്ങൾക്കു ക്ഷീണമാകും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.