കോഴക്കേസിൽ കുടുങ്ങിയ മുൻ യുഎൻ പ്രസിഡന്റ് ജോൺ ആഷ് അന്തരിച്ചു
കോഴക്കേസിൽ കുടുങ്ങിയ മുൻ യുഎൻ പ്രസിഡന്റ് ജോൺ ആഷ് അന്തരിച്ചു
Thursday, June 23, 2016 11:53 AM IST
ന്യൂയോർക്ക്: ചൈ നീസ് ബിസിനസുകാരനിൽനിന്നു 13ല ക്ഷം ഡോളർ കൈ ക്കൂലി വാങ്ങിയെന്ന കേസിൽ ആരോപണവിധേയനായ മുൻ യുഎൻ ജന റൽ അസംബ്ളി പ്രസിഡന്റ് ജോൺ ആഷ്(61) അന്തരിച്ചു. ആന്റിഗയിൽ നിന്നുള്ള മുൻ യുഎൻ സ്‌ഥാനപതിയായ ആഷ് 2013–14 കാലഘട്ടത്തിൽ ജനറൽ അസംബ്ളി പ്രസിഡന്റായിരുന്നു. ഒക്ടോബറിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

മക്കാവുവിൽ യുഎൻ കോൺഫ്രൻസ് സെന്റർ സ്‌ഥാപിക്കുന്നതുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ കോൺട്രാക്ട് ലഭിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലാപ് സെംഗി ആഷിനു കൈക്കൂലി കൊടുത്തെന്നാണ് ആരോപണം.


ഇതിൽ ഇടനിലക്കാരനായിരുന്ന വ്യക്‌തി കുറ്റസമ്മതം നടത്തി.ആഷിനെതിരേയുള്ള കേസിനെക്കുറിച്ചു പ്രതികരിക്കാൻ മൻഹാട്ടനിലെ യുഎസ് അറ്റോർണി പ്രീത് ഭരാര വിസമ്മതിച്ചു. ആഷ് മരിച്ചത് ഹൃദ്രോഗത്തെത്തുടർന്നാണെന്ന് യുഎൻ ജനറൽ അസംബ്ളിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മോഗൻസ് ലിക്കറ്റോഫ് പറഞ്ഞു. അനില ചെറിയാനാണ് ആഷിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.