ബ്രെക്സിറ്റ്; ഇന്നു ഫലം അറിയാം
ബ്രെക്സിറ്റ്;  ഇന്നു ഫലം അറിയാം
Thursday, June 23, 2016 11:53 AM IST
ലണ്ടൻ: 28അംഗ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ കനത്ത മഴ വകവയ്്ക്കാതെ ബ്രിട്ടീഷ് ജനതവോട്ടു ചെയ്തു. ഇന്നു ഫലം അറിയാം. രജിസ്റ്റേർഡ് വോട്ടർമാരുടെ എണ്ണം 46,499,537 ആണ്. ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ളണ്ടിലും കനത്തമഴയുണ്ടായി. സൗത്ത് വെസ്റ്റ് ലണ്ടനിൽ രണ്ടുപോളിംഗ്സ്റ്റേഷനുകൾ മാറ്റി സ്‌ഥാപിച്ചു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവർക്കു 52% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാർക്ക് 48% വോട്ടും കിട്ടുമെന്നാണ് ഇപ്സോസ്മോറി പോളിന്റെ പ്രവചനം. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവർക്ക് 51% പേരുടെ പിന്തുണ കിട്ടുമെന്നാണു ഡെയിലി ടെലഗ്രാഫിന്റെ പ്രവചനം. പകുതിയിലേറെ വോട്ടുകിട്ടുന്ന പക്ഷം വിജയിക്കും.ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യൻ വോട്ടർമാരിൽ 51% ബ്രെക്സിറ്റിനെ എതിർത്തു വോട്ടു ചെയ്യുമെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.