നൈജീരിയൻ ക്യാമ്പിൽ പട്ടിണി; 1200 മരണം
നൈജീരിയൻ ക്യാമ്പിൽ പട്ടിണി;   1200 മരണം
Thursday, June 23, 2016 11:53 AM IST
ലാഗോസ്: വടക്കു കിഴക്കൻ നൈജീരിയയിലെ അഭയാർഥി ക്യാമ്പിൽ പട്ടിണിയും രോഗവും മൂലം 1200 പേർക്കു ജീവഹാനി നേരിട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന അറിയിച്ചു. ബോക്കോ ഹറാമിനെപ്പേടിച്ചു പലായനം ചെയ്തവരാണു ബാമയിലെ ആശുപത്രി കോമ്പൗണ്ടിനു സമീപമുള്ള ക്യാമ്പിലെ അന്തേവാസികൾ.ഒരു വർഷം പഴക്കമുള്ള 1233 കുഴിമാടങ്ങൾ തങ്ങൾ എണ്ണിയെന്നു സംഘടനാംഗങ്ങൾ പറഞ്ഞു. ഇതിൽ 480 എണ്ണം കുട്ടികളുടേതാണ്. ക്യാമ്പിൽ 24,000പേരാണുള്ളത്. ഇതിൽ 15,000പേരും കുട്ടികളാണ്. ചിലദിവസങ്ങളിൽ 30 പേർ വരെ പട്ടിണിയും രോഗവും മൂലം മരിക്കുന്നുണ്ട്.


നൈജീരിയയിൽ ശരിയത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്കോഹറം ഭീകരർ പ്രക്ഷോഭം ആരംഭിച്ചിട്ട് ഏഴുവർഷമായി. ഇതിനകം നിരവധി പേരെ അവർ വകവരുത്തി. നൈജീരിയൻ സൈന്യം ശ്രമിച്ചിട്ടും അവരെ പൂർണമായി അമർച്ച ചെയ്യാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.