ചൈനയിൽ പ്രളയം; 78 മരണം
ചൈനയിൽ പ്രളയം; 78 മരണം
Thursday, June 23, 2016 11:53 AM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിൽ കൊടുങ്കാറ്റും പേമാരിയും കനത്തനാശം വിതച്ചു. ഇതിനകം 78 പേർക്കു ജീവഹാനി നേരിട്ടെന്നും 500പേർക്കു പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു. യാംചെംഗ് സിറ്റിയിലും ഫുനിംഗ്, ഷെയാംഗ് കൗണ്ടികളിലെ നിരവധി പട്ടണങ്ങളിലും വീടുകൾ തകർന്നിട്ടുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. ഈ മാസം 18നുശേഷം തെക്കൻ ചൈനയിലെ പത്തു മേഖലകളിൽ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ 6800വീടുകൾക്കു നാശം സംഭവിച്ചു. കാർഷിക വിളകൾ നശിച്ചു. 4,600,00പേരെ സുരക്ഷിത മേഖലകളിലേക്കു മാറ്റിപ്പാർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.