സിറിയയ്ക്കു പുതിയ പ്രധാനമന്ത്രി
Wednesday, June 22, 2016 12:06 PM IST
ബെയ്റൂട്ട്: സിറയയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനു വൈദ്യുതി മന്ത്രി ഇമാദ് ഖാമിസിനെ പ്രസിഡന്റ് അസാദ് ചുമതലപ്പെടുത്തി. നിലവിലുള്ള പ്രധാനമന്ത്രി വെയ്ൽ അൽ ഹലാക്കിയെ മാറ്റുന്നതിനു കാരണമൊന്നും പറഞ്ഞിട്ടില്ല. പുതിയ കാബിനറ്റിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തുമോ എന്ന കാര്യവും വ്യക്‌തമല്ല.

സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇതിനകം രണ്ടരലക്ഷം പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. ഒരു കോടിയിലേറെപ്പേർ അഭയാർഥികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.