തോക്കുനിയന്ത്രണ നിർദേശം യുഎസ് സെനറ്റ് തള്ളി
തോക്കുനിയന്ത്രണ നിർദേശം യുഎസ് സെനറ്റ് തള്ളി
Tuesday, June 21, 2016 12:25 PM IST
വാഷിംഗ്ടൺ: ഒർലാൻഡോ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തോക്കുവിൽപന നിയന്ത്രിക്കുന്നതിനു ലക്ഷ്യമിട്ടു കൊണ്ടുവന്ന നാലു നിർദേശങ്ങൾ യുഎസ് സെനറ്റ് വോട്ടിനിട്ടു തള്ളി. ഒർലാൻഡോയിൽ ഒമർ മതീൻ എന്ന ഇസ്്ലാമിസ്റ്റ് തീവ്രവാദി നടത്തിയ വെടിവയ്പിൽ 49 പേർക്കു ജീവഹാനി നേരിട്ടു.

ഭീകരരെന്നു സംശയിക്കുന്നവരുടെ പട്ടികയിലുള്ളവർക്കുള്ള തോക്കുവില്പന നിയന്ത്രിക്കുന്നതിനും തോക്കുവാങ്ങുന്നവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കുന്നതിനുമുള്ള നിർദേശങ്ങളാണു തള്ളപ്പെട്ടത്. രണ്ടു നിർദേശങ്ങൾ ഡെമോക്രാറ്റുകളും രണ്ടെണ്ണം റിപ്പബ്ലിക്കന്മാരും സമർപ്പിച്ചു. റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ള 100 അംഗ സെനറ്റിൽ നിർദേശങ്ങൾ പാസാവാൻ 60 വോട്ടു വേണം. നാലു നിർദേശങ്ങളും വോട്ടിനിട്ടെങ്കിലും ആവശ്യമായ പിന്തുണ കിട്ടിയില്ല.


തോക്കുനിയന്ത്രണം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട സെനറ്റിനെ വൈറ്റ് ഹൗസ് വക്‌താവ് ജോഷ് ഏണസ്റ്റ് വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.