ഹോളിവുഡ് യുവതാരം വാഹനാപകടത്തിൽ മരിച്ചു
ഹോളിവുഡ് യുവതാരം വാഹനാപകടത്തിൽ മരിച്ചു
Sunday, June 19, 2016 10:20 PM IST
ലോസ് ആഞ്ചലസ്: പുതിയ സ്റ്റാർ ട്രെക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ആന്റൺ യെൽചിൻ(27) വാഹനാപകടത്തിൽ മരിച്ചു. ലോസ് ആഞ്ചലസിൽ വച്ചായിരുന്നു അപകടം. സ്റ്റാർ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രമായ സ്റ്റാർ ട്രെക് ബിയോണ്ട് ജൂലൈ 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.<യൃ><യൃ>സയൻസ് ഫിക്ഷൻ ആക്ഷനായ പുതിയ സ്റ്റാർ ട്രെക്ക് പരമ്പരയിലെ സ്റ്റാർ ട്രെക്ക്(2009), സ്റ്റാർ ട്രെക്ക് ഇൻടു ഡാർക്നെസ്(2013) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പഴയ സിനിമകളിൽ വാൾട്ടർ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ ‘പാവെൽ ചെകോവ്’ എന്ന വേഷമാണ് യെൽചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ഇതിനു പുറമെ ലൈക്ക് ക്രേസി(2011), ഗ്രീൻ റൂം(2015) തുടങ്ങിയ ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.