ആൾക്കുരങ്ങിനെ കൊന്നു കുട്ടിയെ രക്ഷിച്ചു
Sunday, May 29, 2016 11:24 AM IST
വാഷിംഗ്ടൺ: ഒഹായോയിലെ സിൻസിനാറ്റിയിലെ മൃഗശാലയിലെ ഗോറില്ല(ആൾക്കുരങ്ങ്)യുടെ കൂട്ടിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ഗോറില്ലയെ വെടിവച്ചുകൊന്നു. കൂട്ടിലേക്ക് ഇഴഞ്ഞു ചെന്ന മൂന്നുവയസുകാരനെ 180കിലോ തൂക്കമുള്ള ഹരാംബെ എന്ന ഗോറില്ല പിടികൂടുകയായിരുന്നു.

മയക്കുവെടിവച്ചാലും അതിന്റെ ഫലം കാണാൻ സമയമെടുക്കുമെന്നതിനാലാണ് ഗോറില്ലയെ കൊല്ലാൻ തീരുമാനിച്ചതെന്നു മൃഗശാല അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.