കീവിൽ വൃദ്ധസദനത്തിൽ അഗ്നിബാധ; 17 മരണം
കീവിൽ വൃദ്ധസദനത്തിൽ അഗ്നിബാധ; 17 മരണം
Sunday, May 29, 2016 3:17 AM IST
കീവ്: യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ വൃദ്ധസദനത്തിലുണ്ടായ അഗ്നിബാധയിൽ 17 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ടു നില കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. 35 ഓളം പേരാണ് ഇവിടെ അന്തേവാസികളായുണ്ടായിരുന്നത്. അഞ്ചു പേർക്കു ഗുരുതരമായ പൊള്ളലേറ്റു. ഇവരെ കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.