തീവ്രവാദത്തിനെതിരേ യോജിച്ചു നീങ്ങണം: പ്രണാബ് മുഖർജി
തീവ്രവാദത്തിനെതിരേ യോജിച്ചു നീങ്ങണം: പ്രണാബ് മുഖർജി
Friday, May 27, 2016 11:54 AM IST
ബെയ്ജിംഗ്: തീവ്രവാദത്തിനെതിരേ പോരാടാൻ ചൈനീസ് നേതൃത്വം ഇന്ത്യയുമായി സഹകരിക്കണമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി. ചൈനീസ് സന്ദർശനം പൂർത്തിയാക്കി തിരികെ വരുമ്പോൾ മാധ്യമങ്ങൾക്കു നല്കിയ പ്രസ്താവനയിലാണു ഇക്കാര്യം വ്യക്‌തമാക്കിയത്. ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടെ തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ പ്രവർത്തനത്തിനു ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം ഉണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.