സ്പെല്ലിംഗ് ബീ: ഇന്ത്യൻ വംശജർക്കു ട്രോഫി
Friday, May 27, 2016 11:54 AM IST
വാഷിംഗ്ടൺ: സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജരായ ജയറാം ജഗദീഷ് ഹത്വാർ(13), നിഹാർ സയിറെഡി ജൻഗാ(11) എന്നിവർ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ടെക്സസിൽനിന്നുള്ള അഞ്ചാം ക്ലാസുകാരനായ നിഹാറാണ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ. ട്രോഫിക്കു പുറമേ 45000 ഡോളറിന്റെ സമ്മാനവുമുണ്ട്.

എനിക്ക് ഒന്നും പറയാനില്ല. ഞാൻ വെറും അഞ്ചാംക്ലാസുകാരനാണ്– ട്രോഫി കൈയിലേന്തി നിഹാർ പറഞ്ഞു. തന്റെ വിജയത്തിന് എല്ലാ സഹായവും നൽകിയത് അമ്മയാണെന്നും അവൻ പറഞ്ഞു.


ഏഴാംക്ലാസുകാരനായ ജയറാം ന്യൂയോർക്കിലാണു താമസിക്കുന്നത്. 2014ലെ ചാമ്പ്യനായ സഹോദരൻ ശ്രീറാമാണു തനിക്കു പ്രചോദനമായതെന്ന് ജയറാം പറഞ്ഞു. കലിഫോർണിയയിൽനിന്നുള്ള സ്്നേഹ ഗണേശ് കുമാറാണു മൂന്നാമത് എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.