പുരോഗതിക്കു ക്രിയാത്മകമായി സഹകരിക്കണം: രാഷ്ട്രപതി
പുരോഗതിക്കു ക്രിയാത്മകമായി സഹകരിക്കണം: രാഷ്ട്രപതി
Thursday, May 26, 2016 12:01 PM IST
ബെയ്ജിംഗ്: അതിർത്തി തർക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഇന്ത്യയും ചൈനയും ക്രിയാത്മക സഹകരണത്തിലൂടെ പരിഹാരം കാണമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജി.

അങ്ങനെയെങ്കിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ കുരുങ്ങി ഭാവി തലമുറയ്ക്കും വിഷമിക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചതുർദിന ചൈനീസ് പര്യടനം നടത്തുന്ന പ്രണാബ് മുഖർജി പീക്കിംഗ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഉന്നതവിദ്യഭ്യാസ അധികാരികളുടെയും വൈസ് ചാൻസിലർമാരുടെയും വട്ടമേശ സമ്മേളനത്തിലും ഇന്നലെ അദ്ദേഹം പങ്കെടുത്തു.

ഇന്ത്യ–ചൈന ബന്ധം ശക്‌തിപ്പെടുത്താൻ എട്ടിന മാർഗങ്ങളും പ്രണാബ് മുന്നോട്ടുവച്ചു. 21–ാം നൂ റ്റാണ്ടിലെ അനിഷേധ്യ ശക്‌തികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിനു രാഷ്ട്രീയ ധാരണയാണ് ആദ്യം വേണ്ടത്. അതിർത്തി വിഷയം ഉൾപ്പെടെയുള്ളവയാണ് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നത്. മുൻവിധിയില്ലാതെ വിവേകപൂർവം പരസ്പര സഹകരണത്തോ ടെ വ്യത്യസ്ത അഭിപ്രായങ്ങൾ പരിഹരിക്കാവുന്നതേയുള്ളുവെന്നും പ്രണാബ് മുഖർജി പറഞ്ഞു.


സഹനശക്‌തിയോടെ തടസങ്ങൾ നീക്കുകയാണ് അതിലേക്കുള്ള ആദ്യ വഴി. ഇരു രാജ്യങ്ങളും ഒന്നിച്ച് ഈ സ്വപ്ന സാക്ഷാത്കാരത്തിനായി യത്നിക്കണം.

സ്വതന്ത്ര ഇന്ത്യയും സ്വതന്ത്ര ചൈനയും സൗഹൃദത്തിലും സാഹോദര്യത്തിലും ഒന്നിച്ച് അവരവരുടെയും ഒപ്പം ഏഷ്യയുടെയും ലോകത്തിന്റെയും നല്ലനാളേയ്ക്കായി കൈകോർത്തുനീങ്ങുന്ന ദിനങ്ങൾ വരുമെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾ രാഷ്ട്രപതി ഉദ്ധരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.