അഭയാർഥി ബോട്ട് മുങ്ങി 30 മരണം
Thursday, May 26, 2016 12:01 PM IST
റോം: മെഡിറ്ററേനിയനിൽ അഭയാർഥി ബോട്ടുമുങ്ങി 30 പേർ മരിച്ചു. 88 പേരെ ഇറ്റാലിയൻ തീരസംരക്ഷണസേന രക്ഷിച്ചു. ഈയാഴ്ചയുണ്ടാ വുന്ന രണ്ടാമത്തെ ബോട്ടപകടമാണിത്.

തുർക്കിയിൽനിന്ന് ഈജിയൻ കടലിലൂടെ ഗ്രീസിലേക്കുള്ള അഭയാർഥികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് മെഡിറ്ററേനിയനിലൂടെയുള്ള അഭയാർഥി പ്രവാഹം വർധിച്ചിരിക്കുകയാണ്. ബുധനാഴച ഒരു അഭയാർഥി ബോട്ടിൽനിന്ന് 562 പേരെ ഇറ്റാലിയൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഈയാഴ്ച ഇറ്റാലിയൻ സൈന്യം രക്ഷിച്ച അഭയാർഥികളുടെ എണ്ണം 7000 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.