റഷ്യ വിട്ടയച്ച വനിതാ പൈലറ്റിനു യുക്രെയ്നിൽ സ്വീകരണം
റഷ്യ വിട്ടയച്ച  വനിതാ പൈലറ്റിനു യുക്രെയ്നിൽ സ്വീകരണം
Wednesday, May 25, 2016 11:49 AM IST
കീവ്: റഷ്യയോടുള്ള ചെറുത്തുനില്പിന്റെ പ്രതീകമായ യുക്രെനിയൻ വനിതാപൈലറ്റ് രണ്ടുവർഷത്തെ റഷ്യൻ ജയിൽവാസത്തിനുശേഷം ഇന്നലെ യുക്രെയ്നിൽ തിരിച്ചെത്തി. തലസ്‌ഥാനമായ കീവിൽ അവർക്ക് ഉജ്വല സ്വീകരണം നൽകപ്പെട്ടു.

റഷ്യൻ വിഘടനവാദികൾക്ക് എതിരേ പോരാട്ടത്തിലേർപ്പെട്ടിരിക്കെയാണു മിലിറ്ററി പൈലറ്റായ നാദിയ സാവ്ചെങ്കോ റഷ്യൻ സൈനികരുടെ പിടിയിലായത്. റഷ്യൻ കോടതി ഇവരെ 22 വർഷത്തെ തടവിനുശിക്ഷിച്ചു. നാദിയയെ മോചിപ്പിക്കാൻ പാശ്ചാത്യ സർക്കാരുകൾ സമ്മർദം ചെലുത്തി. യുക്രെയ്നിൽ തടവിലായിരുന്ന രണ്ടു റഷ്യക്കാരെ മോചിപ്പിച്ചതിനു പകരം നാദിയയെ റഷ്യ വിട്ടയയ്ക്കുകയായിരുന്നു. പ്രസിഡന്റ് പുടിൻ മാപ്പു നൽകിയതിനെത്തുടർന്നു മോചിതയായ നാദിയയെ പ്രത്യേക വിമാനത്തിൽ കീവിലെത്തിച്ചു. നാദിയയുടെ മോചനം യുക്രെയ്ൻ–റഷ്യ സംഘർഷത്തിൽ അയവു വരുത്താൻ സഹായിക്കുമെന്നു കരുതപ്പെടുന്നു. റഷ്യൻ ജയിൽവാസകാലത്ത് നാദിയ യുക്രെയ്ൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.