ചാവേർ ആക്രമണം: കാബൂളിൽ 11 മരണം
Wednesday, May 25, 2016 11:49 AM IST
കാബൂൾ: കോടതി ജീവനക്കാരുമായി പോയ മിനിബസിനു നേർക്ക് കാബൂളിൽ ഇന്നലെയുണ്ടായ ചാവേർ ആക്രമണത്തിൽ പതിനൊന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റിട്ടുണ്ട്.

ആറു താലിബാൻ തടവുകാരെ തൂക്കിലേറ്റാനുള്ള സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്നും കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും താലിബാൻ വക്‌താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. താലിബാനു പുതിയ മേധാവിയെ തെരഞ്ഞെടുത്തെന്ന വാർത്ത വന്നതിനു പിന്നാലെയായിരുന്നു ആക്രമണം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.