സംവാദത്തിനില്ല:ഹില്ലരി ക്ലിന്റൺ
സംവാദത്തിനില്ല:ഹില്ലരി ക്ലിന്റൺ
Tuesday, May 24, 2016 11:50 AM IST
വാഷിംഗ്ടൺ: ജൂൺ ഏഴിലെ കാലിഫോർണിയ പ്രൈമറിക്കു മുമ്പായി ബേർണി സാൻഡേഴ്സുമായി ടിവി സംവാദം നടത്താമെന്ന വാഗ്ദാനത്തിൽനിന്നു ഹില്ലരി ക്ലിന്റൺ പിന്മാറി.

വോട്ടർമാരെ നേരിൽക്കണ്ട് പ്രചാരണം നടത്താനാണു ഹില്ലരി ഉദ്ദേശിക്കുന്നതെന്ന് അവരുടെ പ്രചാരണവിഭാഗം പ്രസ്താവനയിൽ വ്യക്‌തമാക്കി.ഹില്ലരിയുടെ പിന്മാറ്റം ഖേദകരമാണെന്നു സാൻഡേഴ്സ് പ്രതികരിച്ചു. സംവാദത്തിനുള്ള ക്ഷണം നിരസിച്ച ഹില്ലരിയുടെ നടപടി നിരാശാജനകമാണെന്നു ഫോക്സ് ന്യൂസ് വൈസ് പ്രസിഡന്റ് ബിൽ സാമനും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.