സിറിയയിലെ വ്യോമതാവളം ഐഎസ് തകർത്തു
Tuesday, May 24, 2016 11:50 AM IST
ഡമാസ്കസ്: സിറിയയിൽ പൽമീറയ്ക്കു സമീപമുള്ള വ്യോമതാവളം ഐഎസ് ആക്രമണത്തിൽ നിശേഷം തകർന്നു. ടിയാസ് താവളത്തിലുണ്ടായിരുന്ന റഷ്യയുടെ നാലു സൈനിക ഹെലികോപ്ടറുകളും 20 ട്രക്കുകളും ഐഎസ് തകർത്തെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.

സിറിയയിലെ ടാർട്ടസ്, ജബ്ലെ തീരനഗരങ്ങളിൽ കഴിഞ്ഞദിവസം ഐഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 154 ആയി ഉയർന്നു. 300 പേർക്ക് പരിക്കേറ്റു. ജബ്ലെയിലെ ആശുപത്രി തകർന്ന് ഒട്ടേറെപ്പേർ മരിച്ചു.പ്രസിഡന്റ് അസാദിന്റെ അലാവൈറ്റ് വിഭാഗക്കാർ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലയെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.