കെൻ ലോച്ചിന് പാം ഡി ഓർ പുരസ്കാരം
Monday, May 23, 2016 12:39 PM IST
കാൻ(ഫ്രാൻസ്): വിഖ്യാത ബ്രിട്ടീഷ് സംവിധായകൻ കെൻലോച്ചിന്റെ ഐ, ഡാനിയൽ ബ്ലേക്ക് എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം നേടി. ജോലിചെയ്യാൻ കെല്പില്ലാതായതിനെത്തുടർന്ന് ക്ഷേമപദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റി ജീവിക്കേണ്ടിവരുന്നയാൾക്ക് ഉദ്യോഗസ്‌ഥരിൽനിന്നു നേരിടുന്ന പീഡനത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഗ്രാൻഡ് പ്രൈസിന് കാനഡയിലെ സേവിയർ ഡോളൻ അർഹനായി. ചിത്രം–ഇറ്റ്് ഈസ് ഒൺലി ദി എൻഡ് ഓഫ് ദ വേൾഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.