ബംഗ്ലാദേശ് ചുഴലിക്കാറ്റ്: മരണം 25 ആയി
Sunday, May 22, 2016 11:58 AM IST
ധാക്ക: ബംഗ്ലാദേശിന്റെ തെക്കൻ മേഖലയിൽ വീശിയടിച്ച റോണു ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. നൂറോളം പേർക്കു പരിക്കേറ്റു. ഇന്നലെ നാലുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് അഞ്ചുലക്ഷം പേരെ സുരക്ഷിത സങ്കേതങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ശനിയാഴ്ച മണിക്കൂറിൽ 88 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശിയത്. ബരിസാംഗ്–ചിറ്റഗോംഗ് മേഖലയിൽ നൂറുകണക്കിനാളുകൾക്കു വീടുകൾ നഷ്‌ടപ്പെട്ടതായും മരണസംഖ്യ ഉയരുമെന്നും ബംഗ്ലാദേശ് ദുരന്തനിവാരണ തലവൻ ഡയറക്ടർ ജനറൽ റിയാസ് അഹമ്മദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.