മദ്യസേവ മന്ത്രിയുടെ കസേര തെറിപ്പിച്ചു
Saturday, May 21, 2016 12:16 PM IST
ഡാർ എസ് സലാം: കുടിച്ചുപൂസായി പാർലമെന്റിൽ എത്തിയ ടാൻസാനിയൻ ആഭ്യന്തരമന്ത്രി ചാൾസ് കിറ്റ്്വാംഗയെ പ്രസിഡന്റ് ജോൺ മഗുഫുൽ ഡിസ്മിസ് ചെയ്തു.

സർക്കാരിലെ കെടുകാര്യസ്‌ഥതയും അഴിമതിയും നിർമാർജനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് നവംബറിൽ അധികാരമേറ്റ പ്രസിഡന്റ് മഗുഫുൽ നിരവധി മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരേ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. എന്നാൽ മന്ത്രിസഭയിലെ ഒരംഗത്തെ പുറത്താക്കുന്നത് ആദ്യമാണ്.


മദ്യലഹരിയിൽ പാർലമെന്റിൽ എത്തിയ മന്ത്രി കിറ്റ്വാംഗ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുവെന്നു പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മഗുഫുലിന്റെ ഉറ്റ സുഹൃത്തായിരുന്നു മന്ത്രി കിറ്റ്്വാംഗ.

സിവിൽ സർവീസിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും അച്ചടക്കം കർക്കശമാക്കുമെന്നു പ്രസിഡന്റ് മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.