ജർമനിയിൽ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി; സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ
ജർമനിയിൽ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി; സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ
Saturday, May 21, 2016 2:22 AM IST
<യ>ജോസ് കുമ്പിളുവേലിൽ <യൃ><യൃ>ഡൂയീസ്ബുർഗ്: മലയാളി യുവതിയെ ജർമൻകാരനായ ഭർത്താവ് കൊന്നു സ്വന്തം പൂന്തോട്ടത്തിൽ കുഴിച്ചുമൂടി. ജർമനിയിൽ സ്‌ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭർത്താവ് റെനെ ഫെർഹോവൻ (33) കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുമുണ്ട്. <യൃ><യൃ> വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ജാനെറ്റിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിന്റെ പിന്നിലുള്ള പൂന്തോട്ടത്തിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് റെനെയുടെ ഇടപെടലിൽ സംശയം തോന്നിയ പോലീസ് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. <യൃ><യൃ> മദ്ധ്യജർമൻ നഗരമായ ഡൂയീസ്ബുർഗിന് അടുത്തുള്ള ഹോംബെർഗിലാണ് മലയാളികളെയും ജർമൻകാരെയും നടുക്കിയ സംഭവം ഉണ്ടായത്. ജർമനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏക മകളാണ് ജാനെറ്റ്. <യൃ><യൃ> സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ 13 മുതൽ ജാനെറ്റിനെ കാണാനില്ലെന്നുള്ള വസ്തുത മലയാളികളുടെയും ജർമൻകാരുടെയും ഇടയിൽ പ്രചരിച്ചിരുന്നു. ഫേസ്ബുക്ക് വഴി ജാനെറ്റിന്റെ ഫോട്ടോ ഉൾപ്പടെ പലരും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ജാനെറ്റിനെ കാണാനില്ലെന്ന കാര്യം ഭർത്താവ് ഫെർഹോഫൻ പോലീസിലും അറിയിച്ചു. ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാൾ മൂന്നു തവണ പോലീസിന് നൽകിയിരുന്നു. മേയ് മൂന്നിനാണ് ഒടുവിൽ പരാതി നൽകിയത്. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് റെനെ പോലീസിനെ അറിയിച്ചിരുന്നത്. <യൃ><യൃ> ഇതിനിടയിൽ ജാനെറ്റിന്റെ മൊബൈൽ ഫോണിൽ നിന്ന് വാട്സാപ്പിൽ സന്ദേശങ്ങൾ പിതാവ് സെബാസ്റ്റ്യന് ലഭിച്ചിരുന്നു. ജാനെറ്റ് എന്ന പേരിൽ ഫെർഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. <യൃ><യൃ> ഹോംബെർഗിൽ സ്കൂൾതലം മുതൽ തന്നെ ഫെർഹോവനും ജാനെറ്റും സുഹൃത്തുക്കളായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായതോടെ വീട്ടുകാർ വിവാഹം നടത്തികൊടുത്തു. അങ്കമാലിയിലാണ് ഇവരുടെ വിവാഹം നടന്നത്. മികച്ച കലാകാരിയായിരുന്ന ജാനെറ്റ് നൃത്തരംഗത്തും സജീവമായിരുന്നു. <യൃ><യൃ> കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. കൊലപാതകം എന്നു നടന്നുവെന്നും എങ്ങനെ കൊലപ്പെടുത്തിയെന്നും പോലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവസ്‌ഥലം മുഴുവൻ പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് കമ്മീഷനെയും നിയോഗച്ചിട്ടുണ്ട്.<യൃ><യൃ> ജാനെറ്റിന്റെ മാതാപിതാക്കളായ സെബാസ്റ്റ്യനും റീത്തയും ജർമൻ മലയാളി സമൂഹത്തിൽ ഏറെ അറിയപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സംഭവം ജർമൻ മലയാളികളിൽ ഞെട്ടലുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.