ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്‌ടം കണ്ടെത്തി
ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്‌ടം കണ്ടെത്തി
Friday, May 20, 2016 11:14 AM IST
കയ്റോ: മെഡിറ്ററേനിയൻ സമുദ്രത്തിൽ വ്യാഴാഴ്ച തകർന്നുവീണ ഈജിപ്ത് എയർ യാത്രാവിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി.

പാരീസിൽനിന്നു കയ്റോയിലേക്കു വന്ന വിമാനത്തിലുണ്ടായിരുന്ന 66 പേരും മരണമടഞ്ഞെന്നു കരുതുന്നു. വിമാനദുരന്തത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൽസിസി അനുശോചിച്ചു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ ഫ്രാൻസിസ് മാർപാപ്പയും അനുശോചനം അറിയിച്ചു.

രണ്ടു സീറ്റുകൾ, ശരീരാവശി ഷ്‌ടം, സ്യൂട്ട്കേസ് തുടങ്ങിയവയാണ് അലക്സാണ്ഡ്രിയ നഗരത്തിൽനിന്ന് 290 കിലോമീറ്റർ അകലെ സമുദ്രത്തിൽ കാണപ്പെട്ടതെന്ന് ഈജിപ്ഷ്യൻ സൈനിക വക്‌താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സമിർ പറഞ്ഞു.

ബ്ലാക്ബോക്സ് കിട്ടിയിട്ടില്ല. ഈജിപ്ത്, ഗ്രീസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുടെ സൈനിക യൂണിറ്റുകൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

ഈജിപ്ഷ്യൻ അതിർത്തിയിൽ കടന്നശേഷം പെട്ടെന്നു റഡാർ സ്ക്രീനിൽനിന്നു വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിൽ വീഴുന്നതിനുമുമ്പ് വിമാനത്തിൽനിന്ന് അപായസന്ദേശം ലഭിച്ചില്ല.


വിമാനദുരന്തത്തിനു പിന്നിൽ ഭീകരരുടെ കൈയുണ്ടെന്ന റിപ്പോർട്ടുകൾ ഇതുവരെ അധികൃതർ നിഷേധിച്ചിട്ടില്ല. എന്നാൽ ദുരന്തത്തിനുശേഷം 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു ഭീകര ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തു പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. പാരീസിലെ ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ നിന്നാണു വിമാനം പുറപ്പെട്ടത്. നേരത്തേ ഈ വിമാനം ടൂണീഷ്യയി ൽ ഇറങ്ങിയിരുന്നു. പാരീസിൽ വച്ചു ഭീകരർ വിമാനത്തിൽ കയറിയോ എന്നതാണു ഫ്രഞ്ച് സർക്കാരിനെ വിഷമിപ്പിക്കുന്ന പ്രശ്നം. അടുത്തകാലത്ത് പാരീസിൽ ഐഎസ് ഭീകരാക്രമണം നടത്തി നിരവധി പേരെ വകവരുത്തിയിരുന്നു.

സാങ്കേതിക തകരാർ, ഭീകരാക്രമണം, അല്ലെങ്കിൽ പൈലറ്റോ മറ്റു ജീവനക്കാരോ നടത്തിയ അട്ടിമറി തുടങ്ങി ദുരന്തത്തിലേക്കു നയിച്ചേക്കാവുന്ന നിരവധി കാരണങ്ങളിൽ ഒന്നും തള്ളിക്കളയുന്നില്ലെന്നു യുഎസ് അധികൃതർ പറഞ്ഞു.

അപകടം നടന്നെന്നു കരുതപ്പെടുന്ന മേഖലയിൽ എണ്ണപ്പാടയുള്ള തായി ഉപഗ്രഹചിത്രങ്ങളിൽ വ്യക്‌തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.