അബദ്ധത്തിൽ ചാവേർ പൊട്ടിത്തെറിച്ചു; മൂന്നു ഭീകരർ കൊല്ലപ്പെട്ടു
അബദ്ധത്തിൽ ചാവേർ പൊട്ടിത്തെറിച്ചു; മൂന്നു ഭീകരർ കൊല്ലപ്പെട്ടു
Friday, May 20, 2016 4:47 AM IST
കറാച്ചി: പാക്കിസ്‌ഥാനിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു ഭീകരർ കൊല്ലപ്പെട്ടു. പെഷവാറിലെ സുഫൈദ് സങ് മേഖലയിലാണ് അപകടം. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേർ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലായിരുന്നു സ്ഫോടനം. ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്നു പേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. <യൃ><യൃ>മൂവരും ചാവേർ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരു ഭീകരന്റെ ശരീരത്തിൽനിന്ന് പൊട്ടിത്തെറിക്കാതിരുന്ന ബോംബ് സൈന്യം നീക്കം ചെയ്തു. അപകടസ്‌ഥലത്തുനിന്ന് കലാഷ്നിക്കോവ് തോക്കുകളും ഗ്രനേഡുകളും കണ്്ടെടുത്തിട്ടുണ്്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.