ഈജിപ്ഷ്യൻ യാത്രാവിമാനം തകർന്നത് ഭീകരാക്രമണത്തിൽ
ഈജിപ്ഷ്യൻ യാത്രാവിമാനം തകർന്നത് ഭീകരാക്രമണത്തിൽ
Thursday, May 19, 2016 12:15 PM IST
കയ്റോ: പാരീസിൽനിന്നു 66 പേരുമായി കയ്റോയിലേക്കു വന്ന ഈജിപ്ഷ്യൻ യാത്രാവിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണു. ഭീകരാക്രമണത്തെത്തുടർന്നാണു വിമാനം തകർന്നതെന്ന് റഷ്യൻ ആഭ്യന്തരസുരക്ഷാ മേധാവി അലക്സാണ്ഡർ ബോർട്നി ക്കോവ് പറഞ്ഞു. ഭീകരാക്രമണസാധ്യത തള്ളാനാവില്ലെന്ന് ഈജിപ്ഷ്യൻ വ്യോമയാന മന്ത്രി ഷെരീഫ് ഫാത്തിയും അഭിപ്രായപ്പെട്ടു.

ഫ്രാൻസ്, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ സൈനിക വിമാനങ്ങളും കപ്പലുകളും വിമാനത്തിനുവേണ്ടി മെഡിറ്ററേനിയനിൽ തെരച്ചിൽ നടത്തുകയാണ്. വിമാനത്തിലെ ലൈഫ് ജാക്കറ്റുകൾ എന്നു സംശയിക്കുന്ന രണ്ടു വസ്തുക്കൾ ഗ്രീസിലെ ക്രീറ്റ് ദ്വീപിനു സമീപം കടലിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്,

പാരീസിലെ ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാത്രി 11.9നു പുറപ്പെട്ടഎയർബസ് എ320 യാത്രാവിമാനമാണ്(ഫ്ളൈറ്റ്എംഎസ് 804 ) വ്യാഴാഴ്ച പുലർച്ചെ 2.45ന് കയ്റോയിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്.3.5നായിരുന്നു വിമാനം കയ്റോയിൽ ഇറങ്ങേണ്ടിയിരുന്നത്. 56 യാത്രക്കാരും പത്ത് ജീവന ക്കാരുമാണ് വിമാനത്തി ലുണ്ടായിരുന്നത്.


37000 അടി ഉയരത്തിൽ പറന്ന വിമാനം 90ഡിഗ്രി ഇടത്തേക്കും പിന്നീട് 360ഡിഗ്രി വലത്തേക്കും തിരിഞ്ഞു 15000 അടിയിലെത്തി. പതിനായിരം അടി ഉയരത്തിൽവച്ചാണ് വിമാനവും കൺട്രോൾ ടവറുമായുള്ള സിഗ്നൽ ബന്ധം നഷ്‌ടമാ യത്.

വിമാനത്തിൽനിന്ന് അപായ സന്ദേശം ലഭിച്ചില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. വിമാനത്തിനു നേർക്ക് ബോംബാക്രമണം ഉണ്ടായതുമൂലമോ സാങ്കേതിക തകരാർ മൂലമോ ഇപ്രകാരം സംഭവിക്കാം.

വിമാനയാത്രികരിൽ 30 ഈജിപ്തുകാരും15 ഫ്രഞ്ചുകാരും രണ്ട് ഇറാക്കികളും ഉൾപ്പെടുന്നു, ബ്രിട്ടൻ, ബൽജിയം, കുവൈറ്റ്, സൗദി അറേബ്യ, സുഡാൻ, ഛാഡ്, പോർച്ചുഗൽ, അൾജീരിയ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ടെന്ന് ഈജിപ്ത് എയർ അറിയിച്ചു.

കഴിഞ്ഞവർഷം ഒക്ടോബറിൽ റഷ്യൻ വിമാനം ഈജിപ്തിലെ സീനായ് മേഖലയിൽ തകർന്ന് 224 പേർ കൊല്ലപ്പെട്ടു. ഷാംഎൽഷേക്കിൽനിന്നു റഷ്യൻ വിനോദസഞ്ചാരികളുമായി സെന്റ്പീറ്റേഴ്സ്ബർഗിലേക്കു മടങ്ങുകയായിരുന്ന വിമാനമാണു തകർന്നത്. വിമാനത്തി ൽ ഭീകരർ ബോംബു വച്ചിരുന്നതായി പിന്നീട് തെളിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.