യിൽദിറിം തുർക്കിയിൽ പ്രധാനമന്ത്രിയാവും
Thursday, May 19, 2016 12:15 PM IST
ഇസ്റ്റാംബൂൾ: പ്രസിഡന്റ് തയിബ് എർദോഗന്റെ വിശ്വസ്തനായ ഗതാഗതമന്ത്രി ബിനാലി യിൽദിറിം ആയിരിക്കും തുർക്കിയുടെ പുതിയ പ്രധാനമന്ത്രി. ഭരണം നടത്തുന്ന എകെ പാർട്ടിയുടെ അസാധാരണ കോൺഗ്രസ് ഞായറാഴ്ച ചേർന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും. എകെ പാർട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു കീഴ്്വഴക്കം.

തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണരീതി ഏർപ്പെടുത്താനുള്ള എർദോഗന്റെ നീക്കത്തെ അനുകൂലിക്കാത്തതിനാലാണ് നിലവിലുള്ള പ്രധാനമന്ത്രി ദവ്്ടോഗ്ളുവിനു കസേര നഷ്‌ടമായത്.


ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന് അധികാരം നൽകുന്ന സംവിധാനം ഏർപ്പെടുത്താനുള്ള എർദോഗന്റെ നീക്കത്തിന് എകെ പാർട്ടിയുടെ സഹസ്‌ഥാപകനായ യിൽദിറിം ഉറച്ച പിന്തുണ നൽകുമെന്നാണു പ്രതീക്ഷ. എർദോഗന്റെ യഥാർഥലക്ഷ്യം ഏകാധിപത്യമാണെന്ന് എതിരാളികൾ ആക്ഷേപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.