പൽമീറയിൽ സംഗീതക്കച്ചേരി
പൽമീറയിൽ സംഗീതക്കച്ചേരി
Friday, May 6, 2016 10:54 AM IST
പൽമീറ: സിറിയയിലെ പുരാതന മരുപ്പച്ച നഗരമായ പൽമീറയിൽ റഷ്യയിലെ മരിൻസ്കി തീയേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീതക്കച്ചേരി നടത്തി. റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് കഴിഞ്ഞമാസമാണ് പൽമീറയിൽനിന്ന് ഐഎസ് ഒഴിഞ്ഞുപോയത്. ഐഎസിന്റെ നിഷ്ഠൂരതയ്ക്കും അക്രമത്തിനും എതിരേയുള്ള പ്രതിഷേധമെന്ന നിലയിലാണു കച്ചേരി നടത്തിയതെന്ന് പുടിനുമായി അടുത്തബന്ധം പുലർത്തുന്ന കച്ചേരിക്കു നേതൃത്വം നൽകിയ വലേറി ജെർജിയേവ് പറഞ്ഞു. കച്ചേരിയിൽ പങ്കെടുത്തവരെ വീഡിയോ ലിങ്കിലൂടെ പുടിൻ അഭിസംബോധന ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.