സ്ഫോടനം; യെമനിൽ ഏഴു മരണം
Friday, May 6, 2016 10:54 AM IST
സനാ: യെമനിലെ മാരീബ് നഗരത്തിൽ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു. എണ്ണ, പ്രകൃതിവാതക ശേഖരമുള്ള മാരീബിൽ പ്രാദേശിക ഗോത്രവർഗക്കാരും അൽക്വയ്ദ ഉൾപ്പെടെയുള്ള ഭീകരരും തമ്മിൽ പോരാട്ടം പതിവാണ്.

നഗരത്തിലെ കമ്പോളത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് സ്ഫോടനം ഉണ്ടായത്. ഏതു ഗ്രൂപ്പാണ് ബോംബു വച്ചതെന്ന് അറിവായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.