സൂര്യമുഖത്തു ബുധന്റെ സവാരി തിങ്കളാഴ്ച
സൂര്യമുഖത്തു ബുധന്റെ സവാരി തിങ്കളാഴ്ച
Wednesday, May 4, 2016 11:39 AM IST
ലണ്ടൻ: അസാധാരണമായ കാഴ്ച അടുത്ത തിങ്കളാഴ്ച വൈകുന്നേരം. സൂര്യനു മുന്നിലൂടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ (മെർകുറി) യാത്ര നടത്തുന്നു.2006ലാണ് ഇങ്ങനെയൊന്നു മുമ്പു കണ്ടത്. ഇനി 2019ലെ കാ ണൂ. അതു പക്ഷേ ഇന്ത്യയിൽ ദൃശ്യമാകില്ല. ഇന്ത്യയിൽ സൂര്യമുഖത്തെ ബുധൻ സവാരി കാണാൻ 2032 വരെ കാത്തിരിക്കണം.

തിങ്കളാഴ്ച വൈകുന്നേരം 4.30നു ആരംഭിക്കുന്ന ബുധസവരി രാത്രി 8.27വരെ തുടരും. 6.33ന് അസ്തമനമായതിനാൽ രണ്ടു മണി ക്കൂറേ ഇന്ത്യക്കാർക്ക് ഈ അപൂർ വ പ്രതിഭാസം കാണാൻ ലഭിക്കൂ. ബുധൻ സവാരി തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞാലാണു നന്നായി കാണാനാവുക എന്ന് അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു.

ബുധഗ്രഹം വളരെ ചെറുതായതിനാൽ നഗ്നനേത്രങ്ങൾകൊ ണ്ടു കാണാനാവില്ല. പ്രകാശ ഫി ൽറ്റർ ഘടിപ്പിച്ച ലെൻസോ ബൈനോക്കുലറോ ടെലിസ്കോപ്പോ വേണം കാഴ്ചയ്ക്ക്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാവു ന്ന ഫിൽറ്റർ ഇല്ലാത്ത ഉപകരണ ങ്ങൾ ഉപയോഗിക്കരുത്. സൂര്യഗ്രഹണം കാണാൻ ഉപയോഗിക്കുന്ന പ്രത്യേക കണ്ണടയായാലും മതി.


സൂര്യനും ഭൂമിക്കുമിടയിൽ ബു ധൻ വരുന്ന ഈ ബുധസവാരി ഒ രു നൂറ്റാണ്ടിൽ 13 തവണ സംഭവി ക്കും. ശുക്രനും ഇതേപോലെ ഭൂമി ക്കും സൂര്യനുമിടയിൽ വരാറുണ്ട്.

ഇത്തവണ ബുധസവാരി മേയിൽ ആയതിനാൽ താരതമ്യേന കൂടിയ വലുപ്പത്തിൽ ബുധനെ കാണാനാകും. സൂര്യബിംബത്തിന്റെ 158–ൽ ഒന്ന് വലുപ്പത്തിലാകും ഇത്തവണ ബുധൻ. നവംബറിലാ ണു ബുധസവാരി എങ്കിൽ 194ൽ ഒന്നു വലുപ്പമേ ഉണ്ടാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.