പ്യോംഗ്യാംഗിൽ വിവാഹവും മൃതസംസ്കാരവും നിരോധിച്ചു
Tuesday, May 3, 2016 11:59 AM IST
സിയൂൾ: ഉത്തരകൊറിയയിൽ ഭരണകക്ഷി 36 വർഷത്തിനുശേഷം പാർട്ടി കോൺഗ്രസ് നടത്തുന്നതു പ്രമാണിച്ച് തലസ്‌ഥാനമായ പ്യോംഗ്യാംഗിൽ വിവാഹങ്ങളും മൃതസംസ്കാരങ്ങളും നിരോധിച്ചു. വെള്ളിയാഴ്ച കോൺഗ്രസ് ആരംഭിക്കും.

നഗരത്തിലേക്കും പുറത്തോട്ടുമുള്ള യാത്രകൾക്കും കർശന നിയന്ത്രണം ചുമത്തിയതായി ഡെയ്ലി എൻകെ (ഉത്തരകൊറിയ) എന്ന പത്രം റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയിലെ ഈ പത്രത്തിന് ഉത്തരകൊറിയയിൽ നിന്നു വിവരങ്ങൾ നൽകുന്നവരുണ്ട്.


ഇതിനുമുമ്പ് 1980ലാണ് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ കോൺഗ്രസ് നടന്നത്. ഇപ്പോഴത്തെ ഭരണാധികാരി കിംഗ് ജോഗ് ഉതിന്റെ പിതാവ് കിം ജോംഗ് ഇലിനെ രാജ്യസ്‌ഥാപകൻ കിം ഇൽ സുംഗിന്റെ പിൻഗാമിയായി പ്രഖ്യാപിക്കാനായിരുന്നു ആ കോൺഗ്രസ് ചേർന്നത്. 33 വയസുള്ള കിംഗ് ജോഗ് ഉൻ അന്നു ജനിച്ചിട്ടേയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.