ഒബാമയുടെ ഹിരോഷിമ സന്ദർശനം: അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്
ഒബാമയുടെ ഹിരോഷിമ സന്ദർശനം: അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്
Monday, May 2, 2016 9:53 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഹിരോഷിമ സന്ദർശനത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്. ഈ മാസം നടക്കുന്ന ജി–ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തുന്ന പ്രസിഡന്റ് ഒബാമ ഹിരോഷിമയും സന്ദർശിക്കുമെന്ന് റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പ്രതികരണം. ഒബാമയുടെ ഹിരോഷിമ പരിപാടിയെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ജപ്പാൻ പര്യടന പരിപാടിയിൽ ഹിരോഷിമ സന്ദർശനം ഉൾപ്പെടുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. <യൃ><യൃ> കഴിഞ്ഞമാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഹിരോഷിമയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം ഹിരോഷിമയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഏറ്റവും മുതിർന്ന യുഎസ് ഉദ്യോഗസ്‌ഥനാണ് ജോൺ കെറി. പ്രസിഡന്റ് ഒബാമയുടെ ഹിരോഷിമ സന്ദർശനം യഥാർഥ്യമായാൽ സ്‌ഥലം സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റ് എന്ന ഖ്യാതി അദ്ദേഹത്തിന് ലഭിക്കും. ആണവശക്‌തികളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ വിദേശകാര്യമന്ത്രിമാരും കഴിഞ്ഞമാസം ആദ്യമായി ഹിരോഷിമയിൽ സന്ദർശനം നടത്തിയിരുന്നു. <യൃ><യൃ> ഹിരോഷിമയിലാണ് ലോകത്ത് ആദ്യത്തെ അണുബോംബ് വീണത്. 1945 ഓഗസ്റ്റ് ആറിന് അമേരിക്കൻ യുദ്ധവിമാനം വർഷിച്ച അണുബോംബ് നഗരത്തെ തകർത്തു തരിപ്പണമാക്കി. ലക്ഷക്കണക്കിനു ആളുകളുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞത്. ഓഗസ്റ്റ് ഒമ്പതിനു നാഗസാക്കി നഗരത്തിലും അണുബോംബ് വർഷിച്ച് അമേരിക്ക ജപ്പാനെ തകർത്തു. ആറു ദിവസത്തിനു ശേഷം ജപ്പാൻ കീഴടങ്ങുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.