ന്യൂസിലൻഡിൽനിന്നു കൊച്ചിയിലേക്കും നേരിട്ടു വിമാന സർവീസ്
Monday, May 2, 2016 12:01 PM IST
<ആ>ന്യൂസിലൻഡിൽ നിന്നു ജോർജ് കള്ളിവയലിൽ

ഓക്ലൻഡ്: പ്രകൃതി സൗന്ദര്യം നിറഞ്ഞ ന്യൂസിലൻഡിലേക്കു കേരളത്തിൽനിന്ന് ഒറ്റ വിമാനത്തിൽ നേരിട്ടു പറക്കാം. കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽനിന്ന് നേരിട്ടു വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ രാഷ്ട്രപതി പ്രണാബ് മുഖർജിയും ന്യൂസിലാൻഡ് സർക്കാരും ഒപ്പുവച്ചു. കൊച്ചിയെ കൂടാതെ ബംഗളൂരൂ, ചെന്നൈ, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, ഡൽഹി എന്നി നഗരങ്ങളും ന്യൂസിലൻഡിലേക്കു വിമാന സർവീസ് ആരംഭിക്കാനുള്ള പ്രധാന നഗരങ്ങളിൽ ഉൾപ്പെടുന്നു.

ടൂറിസം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്നതാകും ഏഴു നഗരങ്ങളിലേക്കുമുള്ള വിമാന സർവീസ്. കരാർ നിലവിൽ വന്നതിനാൽ എത്രയും വേഗം വിമാനക്കമ്പനികളുമായി ചർച്ച നടത്തി സർവീസ് ആരംഭിക്കുമെന്ന് ന്യൂസിലൻഡ് ഗതാഗത മന്ത്രി സൈമൺ ബ്രിജസ് പറഞ്ഞു.


ഐക്യരാഷ്ട്ര സഭയുടെ സുര ക്ഷാ കൗൺസിലിൽ സ്‌ഥിരാംഗത്വം ലഭിക്കുന്നതിനു ന്യൂസിലൻഡിന്റെ പിന്തുണ തേടുന്നതിനായാണു രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനം. സാങ്കതിക വിദ്യയുടെ വിപണനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ന്യൂസിലൻഡിന്റെ സഹകരണം വർധിപ്പിക്കുന്നതും സന്ദർശനത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം പതിൻമടങ്ങ് വർധിക്കുന്നതി നു സന്ദർശനം ഉപകരിച്ചതായി ക രാർ ഒപ്പിടൽ ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. ന്യൂസിലാൻഡുമായുള്ള ക്രിക്കറ്റിലെ സൗഹൃദം മറ്റെല്ലാ മേ ഖലകളിലേക്കും വ്യാപിക്കുകയാ ണ്. ലോകം മുഴുവൻ സാമ്പത്തികമായി തളർന്നപ്പോഴും പിടിച്ചു നി ൽക്കാൻ കഴിഞ്ഞ ന്യൂസിലൻഡ് ഒ ട്ടേറെ കാര്യങ്ങളിൽ ലോകത്തിനു മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.