കൊറിയൻ മേഖലയിൽ അരാജകത്വം അനുവദിക്കില്ലെന്നു ചൈന
Thursday, April 28, 2016 2:42 PM IST
ബെയ്ജിംഗ്: കൊറിയൻ മേഖലയിൽ അരാജകത്വമോ യുദ്ധമോ പൊട്ടിപ്പുറപ്പെടാൻ ചൈന അനുവദിക്കില്ലെന്നു പ്രസിഡന്റ് ഷി ചിൻപിംഗ്. ഏഷ്യൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അന്തർദേശീയ സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഉത്തരകൊറിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ചൈന. യുഎൻ വിലക്ക് ലംഘിച്ച് ആണവായുധം വികസിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ നീക്കങ്ങളിൽ ചൈന എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.


ദക്ഷിണചൈനാ സമുദ്രമേഖലയുടെ സുസ്‌ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുമെന്നും ചിൻപിംഗ് പറഞ്ഞു.

ദക്ഷിണചൈന സമുദ്രമേഖലയിൽ പരമാധികാരം ഉണ്ടെന്നാണു ചൈനയുടെ വാദം. എന്നാൽ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തായ്്വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ സമുദ്രമേഖലയ്ക്കുവേണ്ടി അവകാശം ഉന്നയി ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.