അൽബേനിയൻ രക്‌തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു
Thursday, April 28, 2016 11:07 AM IST
വത്തിക്കാൻസിറ്റി: അൽബേനിയയിൽ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിൻകീഴിൽ രക്‌തസാക്ഷിത്വം വരിച്ച 38 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു. ആർച്ച്ബിഷപ് വിൻസെന്റ് പ്രെന്നുഷി അടക്കമുള്ളവരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുക. അൻവർ ഹോജയുടെ ഭരണകാലത്ത് 1945–നും 1974–നും ഇടയിൽ വധിക്കപ്പെട്ടവരാണ് ഇവർ. ഇവരെ വാഴ്ത്തപ്പെട്ടവരാക്കുന്നതിനുള്ള ഡിക്രിക്ക് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞദിവസം അംഗീകാരം നൽകി.

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വധിക്കപ്പെട്ട ബനഡിക്ടൈൻ വൈദികൻ ഹൊസെ ആന്റൺ ഗോമസിനെയും മറ്റു മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതും മാർപാപ്പ അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.