ഇന്ത്യ മഹത്തായ രാജ്യം, ഇന്ത്യൻ കോൾ സെന്ററുകൾ മോശം: ട്രംപ്
ഇന്ത്യ മഹത്തായ രാജ്യം, ഇന്ത്യൻ കോൾ സെന്ററുകൾ മോശം: ട്രംപ്
Saturday, April 23, 2016 12:06 PM IST
വാഷിംഗ്ടൺ: ഇന്ത്യയിലെ കോൾ സെന്റർ ജീവനക്കാരെ അധിക്ഷേപിക്കാനായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മിമിക്രി.

ഇന്ത്യൻ കോൾസെന്ററുകളിലെ ജീവനക്കാരുടെ ഉച്ചാരണത്തെ പരിഹസിക്കുമ്പോഴും ഇന്ത്യ മഹത്തായ രാജ്യമാണെന്ന നിലപാടും ട്രംപിനുണ്ട്. ഇന്ത്യൻ നേതാക്കളോടു ദേഷ്യമൊട്ടുമില്ലെന്നും ഡെലവെറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. ഉപഭോക്‌താക്കൾക്കുള്ള സേവനം യുഎസിലാണോ അതോ വിദേശത്താണോ എന്നറിയാൻ തന്റെ ക്രെഡിറ്റ് കാർഡ് കമ്പനിയിലേക്ക് ഫോൺചെയ്തതു പറയുമ്പോഴായിരുന്നു കോൾസെന്റർ ജീവനക്കാരുടെ സംഭാഷണം ട്രംപ് അനുകരിച്ചത്.


സ്വന്തം രാജ്യത്തെ തൊഴിലവസരങ്ങൾ മറ്റു രാജ്യങ്ങൾക്കു നൽകുന്നതിനെയും അതിനു പിന്നിൽ പ്രവർത്തിക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. യുഎസിലെ ബാങ്കിംഗ്–ക്രെഡിറ്റ് കാർഡ് വ്യവസായത്തിന്റെ കേന്ദ്രമാണ് ഡെലവെർ. യുഎസിലെ തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്യുന്ന നയം തുടരാനാവില്ലെന്നും ട്രംപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.