ബംഗ്ലാദേശിൽ സർവകലാശാലാ അധ്യാപകനെ ഐഎസ് കഴുത്തറത്തു കൊന്നു
ബംഗ്ലാദേശിൽ സർവകലാശാലാ അധ്യാപകനെ ഐഎസ് കഴുത്തറത്തു കൊന്നു
Saturday, April 23, 2016 12:04 PM IST
ധാക്ക:പുരോഗമനാശയങ്ങൾ പിന്തുടരുന്ന സർവകലാശാല അധ്യാപകനെ ബംഗ്ലാദേശിൽ ഐഎസ് തീവ്രവാദികൾ കഴുത്തറത്തു കൊന്നു. ഇംഗ്ലീഷ് അധ്യാപകനുമായ പ്രഫ.റസൂൽ കരിം സിദ്ദിഖി എന്ന 58 കാരനാണു കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് തീവ്രവാദികൾ ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ നഗരമായ രാജഷാഹിയിലെ വസതിയിൽ നിന്ന് ബസ് സ്റ്റേഷനിലേക്കു നടക്കുന്നതിനിടെ മോട്ടോർബൈക്കിലെത്തിയ അക്രമികൾ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജഷാഹി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനാണ് പ്രഫ. റസൂൽ. കഴുത്തിൽ മൂന്നുതവണ ആഴത്തിൽ കുത്തേറ്റ നിലയിലാണ് ജഡം കണ്ടെത്തിയത്. ഭീകരസംഘടനകളാണ് സംഭവത്തിനു പിന്നിലെന്ന് ആക്രമണത്തിന്റെ സ്വഭാവം വ്യക്‌തമാക്കുന്നുവെന്ന് രാജഷാഹി മെട്രോപോളിറ്റൻ പോലീസ് കമ്മീ ഷണർ മുഹമ്മദ് ഷംസുദ്ദീൻ വ്യക്‌തമാക്കിയിരുന്നു.


സാംസ്കാരിക പരിപാടിയിൽ സജീവമായിരുന്നു പ്രഫ.റസൂൽ കരിം. ഐഎസിന്റെ ആദിമരൂപമാ യിരുന്ന ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ ശക്‌തികേന്ദ്രമായ ബാഗ്മാരയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സ്കൂൾ തുറന്നിരുന്നു.

മതേതര–പുരോഗമന നിലപാടുകൾ പുലർത്തുന്നവർക്കെതിരേ രാജ്യത്തു തുടുന്ന ആക്രമണത്തിന്റെ തുടർച്ചയാണ് പ്രഫ.റസൂലിന്റെ വധത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം മതേതര ആശയങ്ങൾ പുലർത്തുന്ന അഞ്ച് ബ്ലോഗർമാരും ഒരു പ്രസാധകനും ബംഗ്ലാദേശിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.