സിറിയയിൽ വ്യോമാക്രമണം തുടരുന്നു; 12 മരണം
Saturday, April 23, 2016 12:04 PM IST
ആലപ്പോ:സിറിയയിലെ ആലപ്പോയിൽ ഐഎസ് വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.

ഒമ്പതുപേർക്കു പരിക്കേറ്റുവെന്നും സിറിയൻ ഒബ്സർവേറ്ററി ഗ്രൂപ്പ് അറിയിച്ചു സിറിയയുടെ മുൻ സാമ്പത്തിക തലസ്‌ഥാനമായ ആലപ്പോയിൽ രണ്ടു ദിവസമായി കനത്ത വ്യോമാക്രമണം തുടരുകയാണ്. ജനവാസകേന്ദ്രമായ ബുസ്താൻ അൽ ഖുസാറിലുൾപ്പെടെ വ്യോമാക്രമണം കനത്ത നാശമാണ് വരുത്തിയത്. കിഴക്കൻ മേഖലയായ താരിഖ് അൽ ബാബിലായിരുന്നു ആക്രമണം ഏറ്റവും രൂക്ഷം.


പരിക്കേറ്റ നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സന്നദ്ധപ്രവർത്തകർ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ എഎഫ്പി പുറത്തുവിട്ടു. വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ മേഖലയിൽ 25 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.