പാക്കിസ്‌ഥാനിൽ ഭക്ഷ്യവിഷബാധ; 14 മരണം
Saturday, April 23, 2016 12:04 PM IST
ഇസ്ലാമാബാദ്:വിഷാംശമുള്ള ലഡു കഴിച്ച് പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മരിച്ചവരുടെ എണ്ണം 14 ആയി. ലയാഹ് നഗരത്തിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ലഡു കഴിച്ച് അസ്വസ്‌ഥത അനുഭവപ്പെട്ട ആറുപേർ വെള്ളിയാഴ്ച മരണമടഞ്ഞിരുന്നു. ലഡു കഴിച്ചയുടൻ ആളുകൾക്കു ഛർദി ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. 34 പേരെയാണ് ലയാഹിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 20 പേരെ വിദഗ്ധചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.