കാലാവസ്‌ഥാമാറ്റം: പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവച്ചു
Friday, April 22, 2016 12:20 PM IST
യുണൈറ്റഡ്നേഷൻസ്:ഹരിതവാതകങ്ങളുടെ നിർഗമനം കുറച്ച് ആഗോളതാപനത്തെ നേരിടുന്നതിനു ലക്ഷ്യമിട്ടുള്ള പാരീസ് കാലാവസ്‌ഥാ വ്യതിയാന ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെ 171 രാജ്യങ്ങൾ ഒപ്പുവച്ചു. യുഎൻ അസംബ്ലി ഹാളിൽ ചേർന്ന ചടങ്ങിൽ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആതിഥ്യം വഹിച്ചു. ഇന്ത്യക്കു വേണ്ടി പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഒപ്പുവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.