പാക് പ്രധാനമന്ത്രിക്ക് 200 കോടി രൂപയുടെ സ്വത്ത്
പാക് പ്രധാനമന്ത്രിക്ക് 200 കോടി രൂപയുടെ സ്വത്ത്
Friday, April 22, 2016 12:20 PM IST
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 200 കോടി രൂപയുടെ സ്വത്തുണ്ടെന്നു വെളിപ്പെടുത്തൽ. നാലു വർഷംമുമ്പ് സമ്പാദ്യം 100 കോടി രൂപയായിരുന്നു.

പെട്രോളിയം മന്ത്രി ഷഹീദ്ഖാൻ അബ്ബാസി, ഖൈബർ പക്‌തൂൺഹ്വായിൽനിന്നുള്ള എംപിമാരായ ഖയാൽ സമൻ, സജിദ് ഹൂസൈൻ ടൂരി എന്നിവരാണ് നാഷണൽ അസംബ്ളിയിലെ മറ്റു കോടീശ്വരന്മാരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ട കണക്കിൽ പറഞ്ഞു.

പ്രധാനമന്ത്രി നവാസ് ഷരീഫിന് ഒരു ടൊയോട്ട ലാൻഡ് ക്രൂസറും രണ്ട് മേഴ്സിഡസ് കാറുകളുമുണ്ട്.നിരവധി കൃഷിയിടങ്ങളുടെ ഉടമയായ ഷരീഫിന് പഞ്ചസാര, ടെക്സ്റ്റൈൽ, പേപ്പർമിൽ വ്യവസായമേഖലയിൽ വൻനിക്ഷേപവുമുണ്ട്. 20ലക്ഷം രൂപ വിലവരുന്ന പക്ഷികളും മൃഗങ്ങളും ഷരീഫിനുണ്ട.്


ഷരീഫിന്റെ ഭാര്യ ഖുൽസുമിന് അബോട്ടാബാദിൽ എട്ടുകോടിരൂപയുടെ വീടും മുറീയിൽ പത്തുകോടിയുടെ ബംഗ്ളാവും ഉണ്ടെന്നും രേഖകൾ പറയുന്നു. ഇതിനുപുറമേ പാനമരേഖകളിലെ വെളിപ്പെടുത്തൽ പ്രകാരം ഷരീഫിന്റെ പുത്രന്മാർക്ക് വിവിധ വ്യാജകമ്പനികളിൽ നിക്ഷേപമുണ്ട്. ഷരീഫിന്റെ പുത്രന്മാരായ ഹസനും ഹൂസൈനും വിദേശത്താണു താമസം. ഇരുവരും സ്വന്തംനിലയിൽ കോടീശ്വരന്മാരാണ്. പ്രധാനമന്ത്രിയുടെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസിന്റെ പുത്രൻ ഹംസ ഷഹബാസ് ഷരീഫിന് 34 കോടി രൂപയുടെ ആസ്തിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.