പോപ്ഗായകൻ പ്രിൻസിന് ആദരാഞ്ജലി
പോപ്ഗായകൻ പ്രിൻസിന് ആദരാഞ്ജലി
Friday, April 22, 2016 12:20 PM IST
വാഷിംഗ്ടൺ: മാസ്മരിക സംഗീതംകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച പോപ്പ് ഗായകൻ പ്രിൻസ് റോജേഴ്സ് നെൽസൺ അന്തരിച്ചു. ഓസ്കാർ അവാർഡ് ജേതാവായ പ്രിൻസിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 60ലക്ഷം ട്വീറ്റുകളാണ് പ്രിൻസിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു വന്നത്.

വ്യാഴാഴ്ചയാണ് മിനിയാപ്പൊളീസ് പ്രാന്തത്തിലെ ചാൻഹാസനിലെ പെയ്സ്ലി പാർക്ക് എസ്റ്റേറ്റിലുള്ള വീട്ടിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു. തന്റെ തലമുറയിലെ ഏറ്റവും പ്രഗത്ഭനായ ഗായകനെന്നാണ് ഒബാമ അനുശോചന സന്ദേശത്തിൽ പ്രിൻസിനെ വിശേഷിപ്പിച്ചത്. പർപ്പിൻ റെയിൻ എന്ന ആൽബത്തിലെ സംഗീതത്തിനാണ് 1984ൽ അദ്ദേഹത്തിന് ഓസ്കാർ ലഭിക്കുന്നത്.ഏഴ് ഗ്രാമി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.