ഹെഡ്ലിയുടെ മൊഴി: പാക്കിസ്ഥാനു പ്രതിഷേധം
ഹെഡ്ലിയുടെ മൊഴി: പാക്കിസ്ഥാനു പ്രതിഷേധം
Thursday, February 11, 2016 12:17 AM IST
ഇസ്ലാമാബാദ്: ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ ടാഡാ കോടതിയില്‍ നല്‍കിയ മൊഴി തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് പാക്കിസ്ഥാന്‍. നുണകളുടെ കൂമ്പാരമാണ് ഹെഡ്ലിയുടെ മൊഴിയെന്ന് പാക്കിസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് അറിയിച്ചു.

ഇന്ത്യയിലെ പ്രതിരോധശാസ്ത്രജ്ഞരെ ആക്രമിക്കാന്‍ ലഷ്കര്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നല്‍കിയ മൊഴിയില്‍ ഹഡ്ലി പറഞ്ഞിരുന്നു.


മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയായിരുന്നു റഹ് മാന്‍ മാലിക്. തങ്ങളുടെ രാജ്യത്തെ മൊഴിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മാലിക് അഭിപ്രായപ്പെട്ടതായി ദി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍്ട്ട് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.