ഓസീസ് വനിതയെ അല്‍ക്വയ്ദ വിട്ടയച്ചു
Monday, February 8, 2016 12:23 AM IST
നിയാമി: കഴിഞ്ഞമാസം ബുര്‍ക്കിനാഫാസോയില്‍നിന്ന് അല്‍ക്വയ്ദ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഓസ്ട്രേലിയന്‍ വനിത ജോസ്ലിന്‍ എല്ലിയട്ട് മോചിതയായി.

സമീപ രാജ്യമായ നൈജറില്‍ എത്തിച്ചേര്‍ന്ന അവരെ നൈജര്‍ പ്രസിഡന്റ് ഇസോഫു പത്രസമ്മേളനത്തില്‍ ഹാജരാക്കി.

എങ്ങനെയാണ് ജോസ്ലിന്‍ നൈജറില്‍ എത്തിയതെന്ന് ഇനിയും വ്യക്തമല്ല. ജോസ്ലിന്റെ ഭര്‍ത്താവ് ഇപ്പോഴും ഭീകരരുടെ കസ്റഡിയിലാണ്. ഇദ്ദേഹത്തെ വിട്ടുകിട്ടുന്നതിനു ശ്രമം ആരംഭിച്ചതായി നൈജര്‍ അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.