പാക് സൈന്യത്തിനു സുരക്ഷാ ഡിവിഷന്‍
Monday, February 8, 2016 12:22 AM IST
ഇസ്ലാമാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ ഭീകരാക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ സൈന്യത്തില്‍ പുതിയ സുരക്ഷാ ഡിവിഷന്‍ രൂപീകരിക്കാന്‍ പാക് അധികൃതര്‍ തീരുമാനിച്ചു. 28 ബറ്റാലിയനുകള്‍ കൂടുതലായി രൂപീകരിക്കും. ഇതിനുള്ള ഫണ്ട് ഉടന്‍ അനുവദിക്കണമെന്നു ധനമന്ത്രി ഇഷാക് ധറിനെ സന്ദര്‍ശിച്ച ഉന്നത പാക്സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ഡോണ്‍പത്രം റിപ്പോര്‍ട്ടു ചെയ്തു.

സുരക്ഷയ്ക്കു സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും പുതിയ ഡിവിഷന്‍ രൂപീകരണത്തിന് ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്നും ധര്‍ ഉറപ്പു നല്‍കി.


കഴിഞ്ഞമാസം ഛര്‍സാദയിലെ യൂണിവേഴ്സിറ്റിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ക്കു ജീവഹാനി നേരിട്ടു.2014 ഡിസംബറില്‍ പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 144 പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.