ഗ്വാട്ടിമാല ജയിലില്‍ ലഹള; 16 മരണം
Tuesday, December 1, 2015 12:33 AM IST
ഗ്വാട്ടിമാലസിറ്റി: ഗ്വാട്ടിമാലന്‍ തലസ്ഥാനത്തിനു സമീപമുള്ള ജയിലിലെ ലഹളയില്‍ 16 പേര്‍ കൊല്ലപ്പെട്ടു. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഒരു സംഘം തടവുകാര്‍ ആക്രമണം നടത്തുകയായിരുന്നു.

ഗ്വാട്ടിമാലന്‍സിറ്റി പ്രാന്തത്തിലുള്ള ജയിലില്‍ 3092 തടവുകാരാണുള്ളത്. ഇവിടെ 600 പേരെ പാര്‍പ്പിക്കാനുള്ള സൌകര്യമേയുള്ളു. ലഹള അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെയും സ്പെഷല്‍ പോലീസിനെയും അയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.