ചൈനയില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ
Tuesday, December 1, 2015 12:32 AM IST
ബെയ്ജിംഗ്: ചൈനയിലെ സിനോപെക് ഊര്‍ജ കമ്പനിയിലെയും പ്രാദേശിക സര്‍ക്കാരിലെയും 14 ഉദ്യോഗസ്ഥരെ 2013ലെ എണ്ണപൈപ്പ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുവര്‍ഷം വരെ തടവിനു ശിക്ഷിച്ചു. കിഴക്കന്‍ ചൈനയില്‍ നടന്ന സ്ഫോടനത്തില്‍ 63 പേര്‍ മരിക്കുകയും 156 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്നതിനാണു കമ്പനി ഉദ്യോഗസ്ഥരെ ശിക്ഷിച്ചതെന്നു സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാട്ടിയെന്നാണു പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.