അഴിമതിക്കേസില്‍ ഖാലിദ സിയയ്ക്കു ജാമ്യം അനുവദിച്ചു
Tuesday, December 1, 2015 12:31 AM IST
ധാക്ക: കനേഡിയന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ ബംഗ്ളാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ 26നു കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാവണം. 2001-2006 കാലത്ത് ഖാലിദ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പ്രകൃതിവാതക ഖനനത്തിനായി കനേഡിയന്‍ കമ്പനിക്ക് കോണ്‍ട്രാക്ട് കൊടുത്തതില്‍ അഴിമതിയുണ്െടന്നാണ് ആരോപണം. വന്‍തുക കൈക്കൂലി വാങ്ങി നല്‍കിയ കോണ്‍ട്രാക്ട് മൂലം രാജ്യത്തിന് 200കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായി.


കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖാലിദ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാന്‍ കോടതി അവരോടു നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു ഗത്യന്തരമില്ലാതെയാണ് അവര്‍ കോടതിയില്‍ ഹാജരായത്. മറ്റു രണ്ട് അഴിമതിക്കേസുകള്‍കൂടി ഖാലിദയ്ക്ക് എതിരേയുണ്ട്. രാഷ്ട്രീയ വിരോധംമൂലം കെട്ടിച്ചമച്ച കേസുകളാണ് തനിക്കെതിരേയുള്ളവയെന്ന് അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.