പുകവലി തടഞ്ഞ ഹോട്ടല്‍ പരിചാരികയെ വെടിവച്ചു കൊന്നു
Monday, November 30, 2015 11:28 PM IST
മിസിസിപ്പി: റസ്ററന്റില്‍ പുകവലിക്കരുതെന്നു പറഞ്ഞ വനിതാ വെയിറ്ററെ ഭക്ഷണം കഴിക്കാനെത്തിയയാള്‍ വെടിവച്ചു കൊലപ്പെടുത്തി. മിസിസിപ്പിയിലെ വാഫില്‍ ഹൌസ് റസ്ററന്റിലായിരുന്നു സംഭവം. ജൂലിയ ബ്രൈറ്റ് വെല്‍ എന്ന പരിചാരികയ്ക്കാണു വെടിയേറ്റത്.

സംഭവവുമായി ബന്ധപ്പെട്ടു ജോണി മാക്സ് മൌണ്ട് (52) എന്നയാളെ പോലീസ് പിടികൂടി. റസ്ററന്റില്‍ പുകവലിച്ചതു സംബന്ധിച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്നു ജൂലിയയെ ജോണി മാക്സ് മൌണ്ട് വെടിവയ്ക്കുകയുമായിരുന്നു. തലയ്ക്കു വെടിയേറ്റ ജൂലിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. യുഎസിലെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളിലായി 2,100 ബ്രാഞ്ചുകളുള്ള റസ്ററന്റാണ് വാഫില്‍ ഹൌസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.